മുംബൈ പ്രസിദ്ധീകരണമായ ജ്വാലയുടെ ഇരുപത്തി അഞ്ചാമത് പുരസ്‌കാര ദാന ചടങ്ങ് ചെന്നൈ നാരായണ മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ സിനിമാ നിർമ്മാതാവും സാമൂഹിക പ്രവർത്തകനുമായ ഗോകുലം ഗോപാലൻ മുഖ്യാതിഥിയായിരിക്കും. കായിക താരം ഷൈനി വിത്സൻ, ദൂരദർശൻ വാർത്താ അവതാരക സുപ്രഭ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
പി എൻ ശ്രീകുമാർ, ഡോ. ആർ പൊന്നപ്പൻ, എം ജെ ഉണ്ണിത്താൻ, സൈമൺ വാലാച്ചേരി, ഗീത പിള്ള, എന്നിവരടങ്ങുന്നതാണ് അവാർഡ് കമ്മിറ്റി.
ഇതിനകം സൂര്യ കൃഷ്ണമൂർത്തി, ഡയറക്ടർ കെ മധു, അശ്വമേധം പ്രദീപ്, സെബാസ്റ്റ്യൻ പോൾ, സംവിധായകൻ മേജർ രവി, സാഹസിക നീന്തൽ താരം എസ് പി മുരളീധരൻ, എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ, ഡോ പുനത്തിൽ കുഞ്ഞബ്ദുള്ള, ചുനക്കര രാമൻകുട്ടി, അറ്റ്ലസ് രാമചന്ദ്രൻ അടക്കമുള്ള പ്രമുഖർ ജ്വാലയുടെ മുൻകാല അവാർഡ് ദാന ചടങ്ങുകളുടെ ഭാഗമായിരുന്നു.
സിൽവർ ജൂബിലിയോടനുബന്ധിച്ച് ഇക്കുറി മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുഗു ഭാഷകളിലെ പ്രതിഭകളെയും പുരസ്‌കാരത്തിനായി പരിഗണിക്കുമെന്ന് ജ്വാല എഡിറ്റർ ഗോപി നായർ അറിയിച്ചു. അപേക്ഷകൾ [email protected] അയക്കണം
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം