കല്യാണിൽ കാണാതായ മലയാളിയെ ഷിർദ്ദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0

രണ്ടു ദിവസം മുൻപാണ് കല്യാണിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വയോധികനെ കാണാതായ വിവരം റിപ്പോർട്ട് ചെയ്തത്. കല്യാണിൽ സ്ഥിരതാമസമായിരുന്ന എ ഓ ഡാനിയേലിനെയാണ് കാണാതായത്. ഓർമ്മക്കുറവ് അലട്ടിയിരുന്ന മലയാളിയെ ഷിർദ്ദിക്കടുത്ത് കോപ്പർഗാവ് എന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായാണ് പോലീസ് അറിയിച്ചതെന്ന് സാമൂഹിക പ്രവർത്തകനായ മനോജ് അയ്യനേത്ത് പറഞ്ഞു . 82 വയസ്സായിരുന്നു. ചെങ്ങന്നൂർ സ്വദേശിയാണ്. ഭാര്യ നേരത്തെ മരിച്ചിരുന്നു. രണ്ടു മക്കൾ ജെയ്‌സൺ , ജെസ്സി.

ഡോംബിവ്‌ലിയിൽ ജെയ്‌സൺ ട്രേഡിങ്ങ് കോർപ്പറേഷൻ എന്ന സ്ഥാപനം നടത്തിയിരുന്നു. എങ്ങിനെ ഷിർദ്ദിയിലെത്തി എന്നതിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല. ഭൗതിക ശരീരം കല്യാണിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ തിരിച്ചറിയൽ രേഖകളുമായി ബന്ധുക്കൾ ഷിർദ്ദിയിലെത്തിയിലേക്ക് പുറപ്പെട്ടിരിക്കയാണെന്ന് മനോജ് പറഞ്ഞു. .

ALSO READ മുതിർന്ന പൗരനെ കല്യാണിൽ നിന്ന് മുംബൈയ്ക്ക് പോകുന്ന വഴി കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here