2000 രൂപ നോട്ട് ഇപ്പോള്‍ പിന്‍വലിച്ചതെന്തിന് ?

0

കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രിൻ്റ് ചെയ്യാത്ത 2000 രൂപ നോട്ട് ഇപ്പോള്‍ പിന്‍വലിച്ചതെന്തിനെന്ന ചോദ്യമാണ് രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്ത് കൂടുതലായി ഉയരുന്നത്. 2000 രൂപ കറൻസിയുടെ സമ്പദ് വ്യവസ്ഥയിലെ സാന്നിധ്യം വലിയ തോതിൽ കുറഞ്ഞിരുന്നു. 2018 ൽ മൊത്തം കറൻസി വിനിമയ മൂല്യത്തിൽ രണ്ടായിരം നോട്ടിൻ്റെ പങ്ക് 3.27 ശതമാനമായിരുന്നുവെങ്കിൽ 2021 ൽ അത് 1.75 ആയാണ് രേഖപ്പെടുത്തിയത് .

2000 രൂപയുടെ നോട്ടുകളുടെ വിനിമയം അവസാനിപ്പിക്കുന്നുവെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനം വലിയ ആശങ്ക പടർത്തിയതോടെയാണ് ചർച്ചയായത്. ലോക ചരിത്രത്തില്‍ തന്നെ ഏഴ് വര്‍ഷം മാത്രം ആയുസ്സുണ്ടായ കറന്‍സികള്‍ കുറവായിരിക്കും. നോട്ട് നിരോധനത്തിന് ശേഷമാണ് 2000 രൂപ നോട്ട് പുറത്ത് വന്നത്. എന്നാൽ കുറച്ചുകാലമായി ഈ നോട്ടുകൾ മാര്‍ക്കറ്റില്‍ കിട്ടാനില്ലായിരുന്നു. എവിടെയായിരുന്നു 2000 നോട്ട്, എന്തുകൊണ്ടാണ് അത് വിനിമയത്തിൽ കാണാതിരുന്നത്? എന്തിനാണ് കഴിഞ്ഞ കുറച്ചുകാലമായി പ്രിന്റ് ചെയ്യാത്ത നോട്ട് പിന്‍വലിച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഉത്തരം നേരിടുന്നത്.

2000 രൂപയുടെ കറന്‍സി എപ്പോഴാണ് അവസാനമായി മാര്‍ക്കറ്റില്‍ കണ്ടതെന്ന് ചോദിച്ചാല്‍ എല്ലാവരും ഒന്ന് ആലോചിക്കും. എടിഎമ്മുകളിലും അത് കിട്ടാനില്ല. ബാങ്ക് ഇടപാടുകളിൽ അത്യപൂർവമായി കിട്ടിയാലായി. ഇതോടെയാണ് കള്ളപ്പണം പൂര്‍ണമായും ഇല്ലാതാക്കാന്‍ നടപ്പാക്കിയെന്ന് അവകാശപ്പെട്ട നോട്ട് നിരോധനത്തെ തുടര്‍ന്ന് കൊണ്ടുവന്ന 2000 രൂപ തന്നെ പൂഴ്ത്തിവയ്പിനായി ഉപയോഗിക്കുകയാണോയെന്ന സംശയം ഉയര്‍ത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here