ലോക്കൽ ട്രെയിൻ യാത്രകൾ കൂടുതൽ കൂളാകും; മുംബൈക്ക് ഇരുനൂറിലേറെ പുതിയ എ.സി. ലോക്കൽ ട്രെയിനുകൾ

0

മുംബൈ നഗരത്തിന് ഇരുനൂറിലേറെ എ.സി. ലോക്കൽ ട്രെയിനുകൾക്ക് കൂടി അനുമതിയായി. കേന്ദ്രറെയിൽവേ മന്ത്രാലയം 238 പുതിയ ട്രെയിനുകൾ വാങ്ങാനാണ് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം 15 കോച്ചുകളുള്ള എ.സി. ട്രെയിനുകളായിരിക്കും അവതരിപ്പിക്കുക.

നിലവിൽ സർവീസ് നടത്തുന്ന എ.സി. ലോക്കലുകളിൽനിന്ന് വ്യത്യസ്തമായി നൂതന സാങ്കേതികവിദ്യയുപയോഗിച്ചായിരിക്കും നിർമ്മിക്കുന്നത്. പഴയ എ.സി. ലോക്കലുകൾ ക്രമേണ ഒഴിവാക്കാനാണ് പദ്ധതി. 2017-ൽ പശ്ചിമ റെയിൽവേയിലും 2021-ൽ മധ്യറെയിൽവേയിലും എ.സി. ലോക്കൽ സർവീസുകളാരംഭിച്ചു. നിലവിൽ പശ്ചിമ റെയിൽവേയിൽ ചർച്ച് ഗേറ്റിനും വിരാറിനുമിടയിലും മധ്യറെയിൽവേയിൽ സി.എസ്.എം.ടി. കല്യാൺ-കർജത് സ്‌റ്റേഷനുകൾക്കിടയിലും സി.എസ്.എം.ടി. പനവേൽ റൂട്ടിലും എ.സി. വണ്ടികൾ സർവീസ് നടത്തുന്നു. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് കൂടുതൽ എ.സി. ലോക്കലുകൾ വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here