ഫെഡറൽ ബാങ്കിന്റെ മഹാരാഷ്ട്രയിലെ 102-മത്തെ ശാഖ താനെ ജില്ലയിലെ അംബർനാഥിൽ പ്രവർത്തനമാരംഭിച്ചു. ഗുജറാത്തും ഗോവയും കൂടി ചേർത്ത് വെസ്റ്റേൺ സോണിൽ 165 ബ്രാഞ്ചുകളുമായി രാജ്യത്ത് മൊത്തം 1373 ശാഖകളുമായാണ് ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്ക് ശ്രംഖല വിപുലീകരിക്കുന്നത്
അംബർനാഥ് ശാഖയുടെ ഉത്ഘാടനം ഓർഡ്നൻസ് ഫാക്ടറിയുടെ ചീഫ് ജനറൽ മാനേജർ രാജേഷ് അഗർവാൾ നിർവഹിച്ചു. .
ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന എല്ലാ ആധുനീക സൗകര്യങ്ങളും ഉറപ്പാക്കിയാണ് പുതിയ ബ്രാഞ്ചിനും തുടക്കമിടുന്നതെന്ന് റീജണൽ ഹെഡ്ഡും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ എസ്. അജോയ് പറഞ്ഞു
ഫെഡറൽ ബാങ്കിന്റെ ജനപ്രിയമായ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷ നൂതനവുമായ ഫീച്ചറുകളോടെ ഉപയോക്താക്കൾക്ക് കൂടുതൽ പ്രയോജനകരമാകുമെന്ന രീതിയിലാണ് നവീകരിച്ചിരിക്കുന്നത്

വ്യക്തിബന്ധങ്ങളിൽ ഊന്നിയാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് ഫെഡറൽ ബാങ്ക് മുംബൈ സോൺ ഹെഡ്ഡും സീനിയർ വൈസ് പ്രസിഡന്റുമായ ആർ. മഹേഷ് പറഞ്ഞു .
ഡിജിറ്റൽ ചാനലുകൾ വഴി ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് തടസ്സങ്ങളില്ലാതെ ഇടപാടുകൾ നടത്തുവാനും, ബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും ഉപയോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കസ്റ്റമൈസ്ഡ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നതിനും ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് മഹേഷ് പറഞ്ഞു .
ആധുനിക ഇൻഫ്രാസ്ട്രക്ചർ, അത്യാധുനിക സാങ്കേതികവിദ്യ, ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ബാങ്കിംഗ് അനുഭവം ഉറപ്പാക്കുന്നതിനുള്ള അന്തരീക്ഷം തുടങ്ങിയവ ബ്രാഞ്ച് സവിശേഷതയാണ്. ബാങ്കിംഗ് സേവനങ്ങളുടെ വിപുലമായ ശ്രേണിക്ക് പുറമേ, വിലയേറിയ സ്വത്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ലോക്കർ സൗകര്യങ്ങൾ ഉൾപ്പെടെ വിവിധ സൗകര്യങ്ങളും ബ്രാഞ്ച് വാഗ്ദാനം ചെയ്യുന്നു. പ്രദേശത്തെ വ്യക്തികളുടെയും ബിസിനസ്സുകളുടെയും കോർപ്പറേറ്റുകളുടെയും സാമ്പത്തിക ആവശ്യങ്ങൾ ബ്രാഞ്ച് നിറവേറ്റുമെന്ന് ബാങ്കിന്റെ അംബർനാഥ് ശാഖാ മാനേജർ പ്രിയാനായർ പറഞ്ഞു.
അംബർനാഥ് മുനിസിപ്പൽ കൗൺസിൽ അഡിഷണൽ ചീഫ് ഓഫീസർ ഡോ. പ്രശാന്ത് ഷെൽകെ, യൂണിക്കോ ഇൻഫ്രാ എൻജിനിയേഴ്‌സ് മാനേജിങ് ഡയറക്ടർ എം.പി. അജയകുമാർ, പാട്ടീൽ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ പ്രദീപ് പാട്ടീൽ എന്നിവർ ശാഖയിലെ എ.ടി.എം., സ്ട്രോംഗ് റൂം, സേഫ് ഡെപ്പോസിറ്റ് ലൊക്കേഴ്സ് എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു.
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി