മംഗൾയാന്റെ കഥ പറയുന്ന യാനം ഡോക്യുമെന്ററി ഫിലിം അഹമ്മദാബാദിൽ പ്രദർശിപ്പിച്ചു. വേൾഡ് മലയാളീ കൌൺസിൽ ഗുജറാത്ത് പ്രൊവിൻസ് കോർഡിനേറ്റ് ചെയ്ത പരിപാടിയിൽ ഐഎസ്ആർഒ – ചെയർമാൻ, ബഹിരാകാശ വകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മീഷൻ ചെയർമാൻ എന്നീ പാദവികൾ വഹിക്കുന്ന ഡോ സോമനാഥ് , വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ – ഡോ. ഉണ്ണികൃഷ്ണൻ നായർ, എവിഎ ചോലയിൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്, എവിഎ പ്രൊഡക്ഷൻസ് മാനേജിംഗ് ഡയറക്ടർ- ഡബ്ല്യുഎംസി മുൻ ചെയർമാനും യാനം ഡോക്യൂമെന്ററിയുടെ പ്രൊഡ്യൂസറും ആയ ഡോ എ വി അനൂപ്, യാനം സിനിമാ സംവിധായകൻ വിനോദ് മങ്കര, ഗുജറാത്ത്പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയുടെ കുടുംബം തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. വേൾഡ് മലയാളീ കൌൺസിൽ, ഓൾ ഇന്ത്യ മലയാളീ അസ്സോസിയേഷൻ, ശ്രീ നാരായണ കൾചറൽ മിഷൻ അഹമ്മദാബാദ്, എ.കെ.എസ് തുടങ്ങി നിരവധി സംഘടനകൾ ഇസ്രോ അധികാരികളെയും യാനം ഡോക്യുമെന്ററി അണിയറ പ്രവർത്തകരെയും ചടങ്ങിൽ ആദ രിച്ചു . എ.വി. എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.എ.വി.അനൂപ് നിർമ്മിച്ച ചിത്രം ഇതിനകം തന്നെ നിരവധി ദേശീയ-അന്തർദേശീയ മേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ലോകത്തിലെ ആദ്യ ശാസ്ത്ര – സംസ്കൃത ചിത്രമാണ് യാനം.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ നല്‍കിയ സംഭാവനകളാണ് ഈ ഡോക്യുമെന്ററി ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . അതോടൊപ്പം തന്നെ സംസ്‌കൃത ഭാഷയ്ക്ക് കൂടുതല്‍ പ്രചരണം നല്‍കുക എന്ന ലക്ഷ്യംകൂടിയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ രാധാകൃഷ്ണന്റെ മൈ ഒഡീസി എന്ന ആത്മകഥയെ ആസ്പദമാക്കിയാണ് യാനം ഒരുക്കിയിരിക്കുന്നത്.
- മുംബൈയിൽ പങ്കാളിയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടു മാറാതെ അയൽവാസികൾ
- മുംബൈയിൽ അതിദാരുണ കൊലപാതകം; പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ചതായി കണ്ടെത്തി
- കെയർ ഫോർ മുംബൈ മെഡിക്കൽ ക്യാമ്പ് ജൂൺ 11ന് സാക്കിനാക്കയിൽ
- മുംബൈയിൽ കോളജ് വിദ്യാർഥിനിയുടെ നഗ്ന മൃതദേഹം ഹോസ്റ്റലിൽ കണ്ടെത്തി; അടിയന്തിര ഇടപെടൽ വേണമെന്ന് കോൺഗ്രസ്
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു