ഓണനിലാവ് സംഘടിപ്പിക്കാനൊരുങ്ങി പ്രവാസി കൂട്ടായ്മ

0

തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓണനിലാവ്-2023  സെപ്റ്റംമ്പർ 24 നു അരങ്ങേറും. ഇതിനായി ചേർന്ന ആലോചന യോഗത്തിൽ   ടെക്‌സാസ് ഭാരവാഹികൾ പങ്കെടുത്തു.

പ്രസിഡന്റ്  ജയകുമാറിന്റെ അധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ സെക്രട്ടറി  അബ്ദുൽ റഹീം ഷാജി സ്വാഗതം പറഞ്ഞു. അഡൈസറി ബോർഡ് ചെയർമാൻ അഡ്വ. നജിത്, ഗ്ലോബൽ ചെയർമാൻ കെ.കെ.നാസർ പാട്രൻമാരായ കലാം സ്റ്റേജ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ ആശംസാ പ്രസംഗവും  ട്രഷറർ  ഇഗ്‌നേഷ്യസ് നന്ദിയും പ്രകാശിപ്പിച്ചു. ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ  ടൈറ്റസ്‌, അരീഷ്‌,നസീർ, അമീൻ, അനിൽ, അജബുള്ള തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here