മലയാളി പെൺകുട്ടിയും സഹോദരനും മുങ്ങി മരിച്ചു

0

മുംബൈ ഉപനഗരമായ ഡോമ്പിവലിയിൽ  താമസിക്കുന്ന 21കാരനായ രഞ്ജിത്ത് രവീന്ദ്രനും 17 കാരിയായ സഹോദരി കീർത്തിക്കുമാണ് ദാരുണന്ത്യം സംഭവിച്ചത് . ഹരിപ്പാട് സ്വദേശികളായ രവീന്ദ്രൻ ദീപാ രവീന്ദ്രൻ ദമ്പതികളുടെ മക്കളാണ് ഇരുവരും.
മാതാപിതാക്കൾ അവധിക്ക് നാട്ടിൽ പോയിരിക്കെയാണ് മക്കളുടെ വേർപാട് കുടുംബത്തെ തീരാ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.

വളർത്തു നായയെ കുളുപ്പിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത് . ഡോമ്പിവലി ഈസ്റ്റിലെ അനന്തം കോംപ്ലക്സ് പരിസരത്തെ ആഴമുള്ള ദാവഡി താടാകത്തിൽ ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്ന് ബന്ധുവായ സാമൂഹിക പ്രവർത്തകൻ പി കെ ലാലി പറഞ്ഞു.. രണ്ടു പേർക്കും നീന്തൽ അറിയില്ലായിരുന്നു.
മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും 

LEAVE A REPLY

Please enter your comment!
Please enter your name here