മലയാളി താരങ്ങളിൽ പുതിയ മോഡൽ കാറുകൾ, സൺ ഗ്ലാസ്സുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ ആർക്കാണ് കൂടുതൽ ഭ്രമമെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളു – മെഗാ സ്റ്റാർ മമ്മൂട്ടി. എന്നാൽ നേരെ മറിച്ചാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. പുരാവസ്തുക്കളോടാണ് ലാലേട്ടന് താല്പര്യം. പഴക്കമുള്ള പെയിന്റിങ്ങുകൾ, പ്രാചീന ഉപകരണങ്ങൾ എന്നിവയാണ് മോഹൻലാൽ തിരഞ്ഞു പിടിച്ചു വാങ്ങി കൂട്ടുന്നത്. വിദേശത്തു പോയി മടങ്ങുമ്പോൾ ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകാരങ്ങളും കൂളിംഗ് ഗ്ലാസുകളും സ്വന്തമാക്കാൻ മിടുക്കനാണ് മമ്മൂട്ടി.
എന്നാൽ യുവതലമുറയിൽ പൃഥിരാജിനാണ് ഇത്തരം കമ്പങ്ങൾ കൂടുതലായി കാണുന്നത്. ഇഷ്ടപ്പെട്ട കാറുകൾ സ്വന്തമാക്കുകയാണ് പൃഥിയുടെ പ്രധാന ഹോബി. ഈയിടെ കോടികൾ വിലമതിക്കുന്ന ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ ആണ് പൃഥ്വി സ്വന്തം പേരിലാക്കിയത്. സ്പീഡ് ഡ്രൈവിങ്ങിന് താല്പര്യമുള്ള പൃഥിക്ക് ഇനി മുതൽ ശര വേഗത്തിൽ യാത്ര ചെയ്യാ; കേരളത്തിന്റെ സ്വന്തം റോഡുകൾ അനുവദിച്ചാൽ.