ഓണാഘോഷം റദ്ദാക്കി കേരളത്തിന് കൈത്താങ്ങായി നാസിക് മലയാളികളും

നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സഹായങ്ങൾ സമാഹരിക്കുന്നത്.

0
നാസിക്കിലെ മലയാളികളും ഇക്കുറി ഓണാഘോഷങ്ങൾ വേണ്ടെന്ന് വച്ചിരിക്കയാണ്. കേരളം നേരിട്ട പ്രളയ ദുരന്തത്തിന് ആശ്വാസം പകരുന്നതിനായി പണവും സമഗ്രഹികളും അയക്കുന്ന തിരക്കിലാണ് ഇവിടുത്തെ മലയാളികൾ. നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സഹായങ്ങൾ സമാഹരിക്കുന്നത്.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തിനാണ് കേരളം ഇരയായതെന്നും സർക്കാറിനോടൊപ്പം നിന്ന് ജന്മനാടിനെ വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും NMCA പ്രസിഡന്റ് ഗോകുലം ജി കെ പിള്ള

എല്ലാ വർഷവും വിപുലമായ ഓണാഘോഷങ്ങളാണ് നാസിക്കിലെ മലയാളി കൂട്ടായ്മയുടെ കീഴിൽ സംഘടിപ്പിക്കാറുള്ളത്. കേരളത്തിലെ സഹോദരങ്ങൾ ദുരിതത്തിൽ വലയുമ്പോൾ അവരുടെ ദുഃഖത്തിൽ പങ്കു ചേർന്നാണ് എല്ലാ ആഘോഷ പരിപാടികളും തല്ക്കാലം വേണ്ടെന്ന് വയ്ക്കുന്നതെന്നു നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ഗോകുലം ഗോപാല പിള്ള അറിയിച്ചു. ആഘോഷത്തിനായി മാറ്റി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തിനാണ് കേരളം ഇരയായതെന്നും സർക്കാറിനോടൊപ്പം നിന്ന് ജന്മനാടിനെ വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഗോകുലം ഗോപാല പിള്ള പറഞ്ഞു. ഇതിനായി കൂടുതൽ തുക സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ.


നൂതനാനുഭവമായി ഷിർദ്ദി കേരളോത്സവം (Watch Video)
ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video

LEAVE A REPLY

Please enter your comment!
Please enter your name here