ജോൺ അബ്രഹാമിന്റെ സത്യമേവ ജയതേ പരാജയ ക്ലബ്ബിലേക്ക്

0
ജോൺ എബ്രഹാമിനൊപ്പം മനോജ് ബാജ്പേയിയും മുഖ്യവേഷത്തിലെത്തിയ സത്യമേവ ജയതേ എന്ന ചിത്രത്തിൽ ഐഷാ ശർമ്മയാണ് നായിക. അക്ഷയ് കുമാറിന്റെ ‘ഗോർഡി’നൊപ്പം റിലീസ് ചെയ്ത ഈ ജോൺ എബ്രഹാം ചിത്രത്തിനും മോശമല്ലാത്ത പ്രേക്ഷക പിന്തുണയുണ്ട്. മിലാപ് മിലൻ സാവേരി സംവിധാനം ചെയ്ത ചിത്രം ടീ സീരീസ് ഫിലിംസും, എമ്മയ് എന്റർടെയിൻമെന്റും ഒന്നിച്ചാണ് നിർമ്മിച്ചിരിക്കുന്നത്‌.
മുംബൈ പോലീസ് കഥകൾക്ക് ബോളിവുഡിൽ എന്നുമൊരു ഇടമുണ്ട്. ഇവിടെ സർവീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വക വരുത്തുന്ന നായകനെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസിലെ സത്യസന്ധനും ബുദ്ധിശാലിയുമായ ഡിസിപി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. ഘാതകനായ നായകനും സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള കിട മത്സരവും, കൊലപാതകങ്ങളിലേക്ക് നായകൻ എത്തിച്ചേരാനിടവരുത്തിയ സാഹചര്യവുമാണ് സത്യമേവ ജയതേ പ്രേക്ഷകരോട് പറയുന്നത്.
ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ നായകൻ ജീവനോടെ തീകൊളുത്തുന്ന രംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് ചിതാഭസ്മവുമായി പോലീസ് സ്റ്റേഷനിലെത്തി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന ജോൺ അബ്രഹാമിന്റെ നായക കഥാപാത്രം ബോളിവുഡിന് പുതുമയല്ല.

തട്ടിക്കൂട്ട് കഥയിലൂടെ ജോൺ എബ്രഹാമിന്റെ ശരീരഭംഗി മുതലെടുത്തു സൂപ്പർ ഹീറോയായി പ്രതിഷ്ഠിക്കാൻ ചിത്രത്തിലുടനീളം സംവിധായകൻ നടത്തുന്ന മനഃപൂർവമായ ശ്രമങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷക്കൊപ്പം വളർന്നില്ല .

പിന്നീട് ഫ്ലാഷ് ബാക്കിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. രോഷാകുലനായ ചെറുപ്പകാരനായി ജോൺ അവതരിപ്പിക്കുന്ന കഥാപാത്രം മറുവാനുണ്ടായ സാഹചര്യങ്ങൾ പിന്നിട്ട വഴികളിലൂടെയാണ് അനാവരണം ചെയ്യുന്നത്. നിരവധി തവണ ആവർത്തിച്ച് പ്രേക്ഷകർക്ക് പുതുമയില്ലാത്ത കഥയാണ് സത്യമേവ ജയതേയുടെ ഏറ്റവും വലിയ പോരായ്മ . ഇന്ത്യൻ സിനിമകളിൽ വിവിധ ഭാഷകളിയായി ഒട്ടു മിക്ക മുൻ നിര നായകന്മാരും ആടി തളർന്ന നായക വേഷവും ആവർത്തന വിരസത ഉളവാക്കുന്ന കഥാ സന്ദർഭങ്ങളും ആധുനീക യുഗത്തിലും പിന്തുടർന്നത്തോടെ മുൻവിധിയോടെ ചിത്രം കണ്ടിരിക്കേണ്ട ഗതികേടിലായി പ്രേക്ഷകർ.

 

തട്ടിക്കൂട്ട് കഥയിലൂടെ ജോൺ എബ്രഹാമിന്റെ ശരീരഭംഗി മുതലെടുത്തു സൂപ്പർ ഹീറോയായി പ്രതിഷ്ഠിക്കാൻ ചിത്രത്തിലുടനീളം സംവിധായകൻ നടത്തുന്ന മനഃപൂർവമായ ശ്രമങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷക്കൊപ്പം വളർന്നില്ല . ഇതിനു മുൻപിറങ്ങിയ പരമാണു എന്ന ചിത്രത്തിന്റെ വിജയമാണ് ജോൺ അബ്രഹാമിന്റെ സത്യമേവ ജയതേയിലുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിക്കാൻ കാരണം. മാത്രമല്ല ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞ പഞ്ച് ഡയലോഗുകളും സംഘട്ടന രംഗങ്ങളും ഏറെ പ്രതീക്ഷകൾ നൽകിയിരുന്നു. എന്നാൽ തീയറ്ററിൽ നീതി പാലിക്കാൻ കഴിയാതിരുന്ന ചിത്രം ജോൺ അബ്രഹാമിന്റെ കട്ട ഫാനുകൾക്ക് മാത്രം സഹിച്ചിരിക്കാൻ കഴിയുന്ന സമയം കൊല്ലി ചിത്രമായി മാറി.
കഥയിൽ ചോദ്യമില്ലെന്ന് പറഞ്ഞ പോലെയാണെങ്കിൽ അഭിനയത്തിലും കാര്യമായൊന്നും സംഭവിച്ചിട്ടില്ല. സ്ഥിരത പുലർത്തുന്ന നടനായ മനോജ് വാജ്പേയ് ഇവിടേയും പ്രകടനം മോശമാക്കിയില്ലന്ന് പറയാം . ജോൺ എബ്രഹാം സാന്നിധ്യം കൊണ്ട് മാത്രം നിറഞ്ഞു നിന്നു. അഭിനയത്തിലോ ആക്ഷൻ രംഗങ്ങളിലോ തിളങ്ങാൻ കഴിയാതെ പോയത് പിൻബലമില്ലാത്ത തിരക്കഥ കൊണ്ടാകാം. നായിക ഐഷാ ശർമ്മക്കും കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.

ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു
മോഹൻലാൽ ; അയാം ദി സോറി അളിയാ !! (Movie Review)
RACE 3 – Race Away from the Movie! (Review)
വിസ്മയിപ്പിച്ചു ജയസൂര്യ (Movie Review)

LEAVE A REPLY

Please enter your comment!
Please enter your name here