ട്രാവൽ രംഗത്തെ പ്രമുഖരായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ കേരളത്തിന്റെ പുനരുദ്ധാരണത്തിനായി 1 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ഗ്രൂപ്പ് സ്ഥാപക ചെയർമാൻ കെ വി അബ്ദുൽ നാസർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായധനത്തിന്റെ ചെക്ക് കൈമാറി. കേരള സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ, അക്ബർ ഗ്രൂപ്പ് ഉദ്യോഗസ്ഥൻ അനീഷ് കുര്യാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.
മുംബൈയിലെ വിവിധയിടങ്ങളിൽ നിന്നായി വിവിധ സംഘടനകൾ സമാഹരിച്ച മരുന്നുകൾ, ഭക്ഷണ സമഗ്രഹികൾ എന്നിവ കേരളത്തിലേക്ക് അയക്കുന്നതിനുള്ള കാർഗോ സംവിധാനങ്ങളും അക്ബർ ട്രാവെൽസ് ഏർപ്പെടുത്തിയിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന മലയാളി സ്ഥാപനമാണ് അക്ബർ ഗ്രൂപ്പ്.
പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാൻ മുംബൈയിലെ സന്നദ്ധ സംഘടനകൾ, മലയാളി സമാജങ്ങൾ കൂടാതെ കോർപ്പറേറ്റ് സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രംഗത്തു വന്നിട്ടുണ്ട്. നിരവധി സാധന സമഗ്രഹികളാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നായി കേരളാ ഹൌസ് തുടങ്ങിയ സംഭരണ കേന്ദ്രങ്ങളിൽ ദിവസേന വന്നു കൊണ്ടിരിക്കുന്നത്. യുവാക്കൾ അടങ്ങിയ വലിയൊരു സന്നദ്ധ സേവാ സംഘം തന്നെ രാപ്പകൽ അധ്വാനിച്ചാണ് ഇവയെല്ലാം ക്രമീകരിച്ചു കേരളത്തിലേക്ക് കൊടുത്തു വിടുന്നത്.
പ്ലാസ്റ്റിക് വിമുക്ത നഗരത്തെ പ്രോത്സാഹിപ്പിച്ചു അക്ബർ അക്കാദമി
ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video