കുടുംബവാഴ്ച അടക്കിവാഴുന്ന വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുവട് പിടിച്ചാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ രംഗത്തും പുതിയൊരു താരോദയം കാത്തിരിക്കുന്നത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ രാഷ്ട്രീയ പ്രവേശത്തിന് തുടക്കമിട്ടത് മുത്തച്ഛൻ ബാല്‍ താക്കറെയാണ് . ചെറു മകനെ ശിവ സേനയുടെ യുവവിഭാഗമായ യുവ സേനയുടെ മേധാവിയായി കൈപിടിച്ച് കയറ്റിയാണ് രാഷ്ട്രീയത്തിന്റെ ബാലപാഠം സ്വായത്തമാക്കാൻ അവസരമൊരുക്കിയത്. ദസറയുടെ ഭാഗമായി നടന്ന സേനാ റാലിയിലാണ് ബാല്‍ താക്കറെ അധികാരത്തിന്റെ ചിഹ്നമായ വാള്‍ ഈ ഇരുപതുകാരന് കൈമാറിയത്. മഹാരാഷ്ട്രയുടെ രാഹുൽ ഗാന്ധിയെന്ന വിശേഷണത്തോടെയായിരുന്നു മറാത്ത പയ്യൻസിനെ വരവേറ്റതെങ്കിലും അച്ഛൻ ഉദ്ധവിനെക്കാൾ ചുറുചുറുക്കും രാഷ്ട്രീയ വീക്ഷണവും പ്രകടമാക്കി മുഖ്യധാരയിലേക്ക് നടന്ന് കയറുകയായിരുന്നു ഉദ്ധവ്.
ഉദ്ദവ് താക്കറെയുടെ പാഷൻ ഫോട്ടോഗ്രാഫിയായിരുന്നെങ്കിൽ ആദിത്യ തിരഞ്ഞെടുത്തത് വിരൽത്തുമ്പിലൂടെ വിപ്ലവം സൃഷ്ടിക്കാവുന്ന വിവര സാങ്കേതികവിദ്യകളുടെ സാധ്യതകളാണ്.
ബി ജെ പി യുമായി അടുത്ത തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം പ്രകടിപ്പിച്ചതോടെയാണ് ദേശീയ രാഷ്ട്രീയം ആദിത്യയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. മുത്തച്ഛൻ ബാക്കി വച്ച് പോയ മണ്ണിന്റെ മക്കൾ വാദത്തേക്കാൾ കാലഘട്ടം ആവശ്യപ്പെടുന്നത് നൂതന സാങ്കേതിക വിദ്യയിലൂടെയുള്ള വികസനമാണെന്ന തിരിച്ചറിവും ആദിത്യയുടെ നില ഭദ്രമാക്കി.
ഉദ്ദവ് താക്കറെയുടെ പാഷൻ ഫോട്ടോഗ്രാഫിയായിരുന്നെങ്കിൽ ആദിത്യ തിരഞ്ഞെടുത്തത് വിരൽത്തുമ്പിലൂടെ വിപ്ലവം സൃഷ്ടിക്കാവുന്ന വിവര സാങ്കേതികവിദ്യകളുടെ സാധ്യതകളാണ്. ആദിത്യയുടെ ആധുനീകവത്കരണ നയങ്ങളാണ് യുവാക്കളെയും പാർട്ടിയോട് കൂടുതൽ അടുപ്പിക്കുന്നത്. രാജ്യത്തെ ആദ്യ ഡിജിറ്റൽ നഗരമായി താനേ മാറുമ്പോൾ ആദിത്യ താക്കറെയുടെ പേരായിരിക്കും സംരംഭകരുടെ പ്രഥമ നിരയിൽ സ്ഥാനം പിടിക്കുക.
രണ്ടും കൽപ്പിച്ചു ശിവസേന
ഉദ്ധവിന് മുഖ്യമന്ത്രി ആകാമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
സ്മാർട്ടാകാൻ താനെ നഗരമൊരുങ്ങി
അതിജീവനത്തിന്റെ പോരാട്ടത്തിനൊടുവിൽ
കർഷകരെയും തൊഴിലാളികളെയും ഒഴിവാക്കി രാജ്യത്ത് വികസനം സാധ്യമല്ലെന്നു
പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് രാജൻ നായർ.
മഹാരാഷ്ട്രയിലെ കരിമ്പിൻ കർഷകർക്ക് പുതു ജീവൻ നൽകിയ മലയാളി വ്യവസായി
നിരോധനത്തിന് പിന്നിൽ അഴിമതിയെന്ന് രാജ് താക്കറെ. മുംബൈയിൽ സമ്മിശ്ര പ്രതികരണം