ഇന്ധനവിലയിൽ നട്ടം തിരിഞ്ഞു മുംബൈ

മോട്ടോർ വാഹനക്കാരും വീട്ടമ്മമാരുമാണ് ഇന്ധന വില വർദ്ധനവിൽ ഏറെ ആശങ്കപ്പെടുന്നവർ.

0
മുംബൈയില്‍ ഇന്ധനവിലയില്‍ ദിനംപ്രതിയുണ്ടാകുന്ന വർദ്ധനവിൽ കനത്ത പ്രതിഷേധം. മുംബൈ കൂടാതെ ഡല്‍ഹി, കൊല്‍ക്കൊത്ത, ചെന്നൈ നഗരങ്ങളിലും ഇന്ധനവിലയിൽ വര്ധനവുണ്ടായിട്ടുണ്ട്. മാസത്തില്‍ ഒരിക്കൽ ഇന്ധനവില പരിഷ്‌കരിച്ചുകൊണ്ടിരുന്ന പതിവില്‍ നിന്നുമാറി ദിവസേന വില പരിഷ്‌കരിക്കുന്ന രീതിയിലേക്ക് മാറിയിരിക്കയാണ്. ഇതോടെ അവശ്യ വസ്തുക്കളുടെ വില വർദ്ധനവിനും കാരണമായതോടെ ജനജീവിതം ദുസ്സഹമായിരിക്കയാണ് നഗരത്തിൽ. കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ വിലവര്‍ദ്ധനയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോര്‍പ്പറേറ്റുകളുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മോട്ടോർ വാഹനക്കാരും വീട്ടമ്മമാരുമാണ് ഇന്ധന വില വർദ്ധനവിൽ ഏറെ ആശങ്കപ്പെടുന്നവർ. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വർദ്ധിച്ചതോടെ കുടുംബ ബജറ്റ് തകിടം മറിഞ്ഞിരിക്കയാണ്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് സംജാതമായ വേളയിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ.


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here