നവി മുംബൈ ബേലാപ്പൂർ കൈരളി ഓഡിറ്റോറിയത്തിൽ ഒക്ടോബർ 13ന് കണ്ണൂരോണം കൊണ്ടാടും.
സംസ്കാരം കൊണ്ടും സൗഹൃദം കൊണ്ടും സാംസാരം കൊണ്ടും വ്യത്യസ്തരായ കണ്ണൂരുകാരുടെ കൂട്ടായ്മയായ കണ്ണൂർ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നത്.
നവി മുംബൈയിൽ ഒക്ടോബർ 13ന് അരങ്ങേറുന്ന ആഘോഷരാവിന് ബേലാപ്പൂർ കൈരളി ഓഡിറ്റോറിയം വേദിയാകും. കേരളത്തിലെ പ്രശസ്ത ഗസൽ ഗായകൻ അലോഷി, കൂടാതെ യുവസംഗീത സംവിധായകനും ഗായകനുമായ മഹേശ്വറിന്റെ പാട്ടുകളും കലാമണ്ഡലം ശ്രീലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷനും ചടങ്ങിന് മിഴിവേകും.