മതപരമായ വിശ്വാസമാണ് മരണാനന്തര ശരീര ദാനത്തിന് വിലങ്ങ് തടിയാകുന്നതെന്ന് ഡോ അഞ്ജലി

മുംബൈ മലയാളികൾ മരണാനന്തര ശരീര ദാന കർമത്തിൽ

0
മുംബൈ റാഷണലിസ്റ് അസോസിയേഷൻ സംഘടിപ്പിച്ച മരണാനന്തര ശരീര ദാന ക്യാമ്പ് അഭിനന്ദനം അർഹിക്കുന്ന ഒന്നാണെന്ന് MGM  മെഡിക്കൽ കോളേജ് കാമോത്തെ അനാട്ടമി വകുപ്പ് മേധാവി ഡോക്ടർ അഞ്ജലി സബ്‌നിസ് അഭിപ്രായപ്പെട്ടു. ആദർശ് വിദ്യാലയത്തിൽ ശനിയാഴ്ച 08.09.18ൽ നടന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഡോക്ടർ അഞ്ജലി
ശരീര ദാനം മഹത്തായ ദാനമാണെന്നിരിക്കെ അത് ചെയ്യുന്നവരുടെ എണ്ണത്തിലുള്ള പരിമിതിയെ കുറിച്ചും അവർ സംസാരിച്ചു. മതപരമായ വിശ്വാസമാണ് മരണാനന്തര ശരീര ദാനം ചെയ്യുന്നതിന് ജനങ്ങളെ വിമുഖരാക്കുന്നതെന്നാണ് ഡോ അഞ്ജലി ചൂണ്ടിക്കാട്ടിയത്. ഇപ്പോഴും ഇത്തരത്തിലുള്ള ഭയമാണ് സമൂഹത്തെ നയിക്കുന്നതെന്നും ഇതിൽ നിന്നും ജനം മുക്തരല്ലെന്നും അവർ പറഞ്ഞു.

MGM മെഡിക്കൽ കോളേജ് അനാട്ടമി അധ്യാപകരായ ഡോക്ടർ ഭാവന ജുനാഗഡെയും ഡോക്ടർ പ്രകാശ് മാനെയും ശരീര ദാനത്തിന്റെ വിവിധ വശങ്ങളെ പ്രതിപാദിച്ചു കൊണ്ടു സംസാരിച്ചു. ഇരുപത്തഞ്ചു പേരിൽ നിന്നും ലഭിച്ച ശരീര ദാന സമ്മത പത്രം ഡോക്ടർ അഞ്ജലി സബ്‌നിസിനു ടി ആർ ജനാർദനൻ കൈമാറി.  വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള സദസ്സ് ഉയർത്തിയ സംശയങ്ങൾക്കുള്ള സമുചിതമായ മറുപടിയും ഡോക്ടർമാർ നൽകി.

മുംബൈ മലയാളികൾ മരണാനന്തര ശരീര ദാന കർമത്തിൽ;
25 പേർ ശരീര ദാന സമ്മത പത്രം നൽകി

വർത്തമാനകാലത്ത് യുക്തിവാദത്തിന്റെയും സ്വതന്ത്ര ചിന്തയുടേയും പ്രസക്തി എന്ത് എങ്ങനെ എന്ന് പി.റ്റി.ഉണ്ണികൃഷ്ണൻ തന്റെ സ്വാഗത പ്രസംഗത്തിൽ പരാമർശിച്ചു. ശാസ്ത്ര അവബോധം ജനങ്ങളിൽ ഉളവാക്കുന്നതിനും ശാസ്ത്ര വളർച്ചക്കുതകുന്ന പരിപാടികൾ നിരന്തരം സംഘടിപ്പിക്കുന്നതിനും ഉത്തരവാദിത്വപ്പെട്ട MRA നടത്തി വരുന്ന പരിപാടികളുടെ ഭാഗമായാണ് ശരീര ദാന ക്യാമ്പ് സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. MRA കൺവീനർ പി എ വർഗീസ് നന്ദി പ്രകാശിപ്പിച്ചു.

മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം


മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ

LEAVE A REPLY

Please enter your comment!
Please enter your name here