മുംബൈയിൽ ബന്ദിനെതിരെ സർക്കാർ രംഗത്ത് ; വീട്ടു തടങ്കലിൽ നിന്നും പുറത്തു ചാടി സമരക്കാരോടൊപ്പം ചേർന്ന സഞ്ജയ് നിരുപം അന്ധേരിയിൽ അറസ്റ്റിലായി

0

മുംബൈയിൽ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമത്തെ രാവിലെ മുതൽ വീട്ടു തടങ്കലിലാക്കിയാണ് ആദ്യ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്തെത്തിയത്. എന്നാൽ വീട്ടിന് ചുറ്റും കാവൽ നിന്നിരുന്ന പോലീസുകാരുടെ കണ്ണ് വെട്ടിച്ചു സഞ്ജയ് പുറത്തിറങ്ങി സമരത്തിൽ പങ്കാളിയാകുകയായിരുന്നു. വീട്ടിന് ചുറ്റും രാവിലെ മുതൽ കാവൽ നിൽക്കുന്ന പോലീസുകാരെ കണക്കിന് കളിയാക്കി ട്വീറ്റ് ചെയ്താണ് സഞ്ജയ് പുറത്തു ചാടിയത്. തുടർന്ന് സമരക്കാരോടൊപ്പം ചേർന്ന സഞ്ജയ് നിരുപത്തെ അന്ധേരി റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്തു. അന്ധേരിയിൽ സമരക്കാരുടെ ട്രെയിൻ തടയൽ ധർണക്കിടെയാണ് മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡണ്ട് അശോക് ചവാനും സഞ്ജയനോടൊപ്പം അറസ്റ്റിലായത്.

ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഭാരത് ബന്ദ് നടക്കുന്ന സാഹചര്യത്തിലാണ് ബന്ദിനെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന താക്കീതുകളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികൾ ആരംഭിച്ചത്. സമാധാനപരമായി ആരംഭിച്ച ബന്ദ് ഇന്ന് രാവിലെ 9 മുതല്‍ 3 വരെ നടത്തുവാനാണ് തീരുമാനം.

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കയാണ് . ബന്ദുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരവാദികളായിരിക്കുമെന്നാണ് സര്‍ക്കാര്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സർക്കാരിന്റെ പ്രതിരോധ നടപടികൾ ആരംഭിച്ചതോടെ പലയിടത്തും ഒറ്റപ്പെട്ട അക്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കയാണ്


ഇന്ധനവിലയിൽ നട്ടം തിരിഞ്ഞു മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here