“ഞങ്ങള്‍ ഝാൻസി റാണിമാരല്ല, ഫൂലൻ ദേവിമാരുമല്ല… ഞങ്ങൾക്ക് ആശങ്കകളും ഭയവുമുണ്ട്, പക്ഷേ ഞങ്ങൾ പോരാടുകയാണ്” എന്നാണ് ഹൈക്കോടതി ജംഗ്ഷനിലെ പ്രതിഷേപ്പന്തലിൽ നിന്ന് ആ കന്യാസ്ത്രിമാർ പറഞ്ഞത്.
കടുത്ത അനീതി നേരിടേണ്ടി വരുമ്പോഴും ശാരീരികമായും മാനസികമായും പീഢിപ്പിക്കപ്പെടുമ്പോഴും കന്യാസ്ത്രീകൾ നിശബ്ദരായി നില കൊള്ളേണ്ടി വരുന്നത്, പ്രതികരിച്ചാൽ അപകടത്തിലാകുന്ന, അനിശ്ചിതത്വത്തിലാകുന്ന നിലനില്പിനെ കുറിച്ചോർത്താണ്.
സഭയ്ക്കുള്ളിലെ തെമ്മാടിത്തരങ്ങളെ എതിർത്ത് പുരോഹിത വർഗ്ഗത്തിന്റെ അതിക്രമങ്ങളെ ചോദ്യം ചെയ്ത് പുറത്തുവരാന്‍ കന്യാസ്ത്രീ ഭയപ്പെടുന്നു പുറത്തു വന്നാൽ അവളെ സംരക്ഷിക്കാൻ ആരുമുണ്ടാകില്ല സ്വന്തം വീട്ടുകാർ പോലും സ്വീകരിക്കാൻ തയ്യാറാകില്ല. ഒരു സംരക്ഷണ കേന്ദ്രം അവർക്ക് കിട്ടുന്നില്ല, കടുത്ത അനീതി നേരിടേണ്ടി വരുമ്പോഴും ശാരീരികമായും മാനസികമായും പീഢിപ്പിക്കപ്പെടുമ്പോഴും കന്യാസ്ത്രീകൾ നിശബ്ദരായി നില കൊള്ളേണ്ടി വരുന്നത്, പ്രതികരിച്ചാൽ അപകടത്തിലാകുന്ന, അനിശ്ചിതത്വത്തിലാകുന്ന നിലനില്പിനെകുറിച്ചോർത്താണ്. എതിർത്ത് പുറത്തുവരുന്നവർ പിന്നീട് നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ എന്തായിരിക്കുമെന്ന് സർക്കാരിനോ പൊതുസമൂഹത്തിനോ നിശ്ചയമില്ല. അതിനെക്കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. മതം എന്ന വോട്ട് ബാങ്ക് കോട്ടയ്ക്ക് അകത്തു കയറാൻ ഇപ്പോഴും ജനാധിപത്യ സംവിധാനങ്ങൾക്കു പോലും കഴിഞ്ഞിട്ടില്ല. ഒന്നോ രണ്ടോ അല്ല, ഒരുപാട് ഇരകൾ കരിങ്കൽ ഭിത്തികളാൽ ചുറ്റപ്പെട്ട സഭാ മടങ്ങൾക്കുള്ളിൽ ഉണ്ട്, സേവനത്തിൻറെയും ത്യാഗത്തിൻറെയും പട്ടു കുപ്പായമണിയിച്ച് സഭ സമർത്ഥമായി കൊണ്ട് നടക്കുന്ന ആധുനിക അടിമത്തമാണ് കന്യാസ്ത്രീ സമ്പ്രദായം. ഇവിടെ ചൂഷണം ചെയപ്പെടുന്നത് നിഷ്കളങ്കമായ വിശ്വാസം ഒന്ന് മാത്രമാണ്. പക്ഷേ, അതിൻറെ മനുഷ്യാവകാശ, സ്ത്രീയവകാശ, തൊഴിലവകാശ ആങ്കിളുകൾ ഏറെയൊന്നും ചർച്ച ചെയ്യപ്പെട്ട് കാണാറില്ല.
പാതിരിമാർ, പൂജാരിമാർ, മുസ്ലിയാക്കന്മാർ ഏതു മത വിഭാഗത്തിന്റെ പുരോഹിതന്മാർ ആയാലും, മത, ജാതി, രാഷ്ട്രീയ ഭേദമന്യേ കേരളം സമൂഹം അവരെ ബഹുമാനിക്കുന്നുണ്ട്. അത് കൊണ്ടാണ് ഒരു ശരാശരി മനുഷ്യന്റെ തെറ്റിൽ നിന്നും ഇവരുടെ തെറ്റുകൾ വലുതാകുന്നത്. യേശുക്രിസ്തു മാനവരെ രക്ഷിക്കുവാനും ലോകത്തിനു സ്‌നേഹം ചൊരിയുവാനുമായിട്ടാണ് ജീവൻ വെടിഞ്ഞത് എന്ന് വിശ്വസിക്കുകയും അത് ഘോഷിക്കുകയും ചെയ്യുന്നവർ, ക്രിസ്തുവിന്റെ പേര് പറഞ്ഞു വിശ്വാസികളെ പീഡിപ്പിക്കുന്നുവെന്ക്കിൽ അത്തരക്കാരെ സഭയിൽ നിന്ന് പുറത്താക്കാനുള്ള ആർജ്ജവം സഭാ നേതൃത്വം കാണിക്കണം കുമ്പസാര രഹസ്യം ചോർത്തുമെന്നു ഭീഷണിപ്പെടുത്തി ഒരു സ്ത്രീയെ ലൈംഗികമായി ഉപയോഗിച്ചു എന്ന നടുക്കുന്ന വാർത്തയിൽ നിന്നും കേരളീയ സമൂഹം മോചിതരായിട്ടില്ല മതാനുഷ്ഠാനങ്ങള്‍ സത്യസന്ധമായി കൈകാര്യം ചെയ്യുന്ന വലിയൊരു വിഭാഗത്തിന് ഒരു ചെറു ന്യൂനപക്ഷം ആളുകളുടെ മോശം ഇടപെടൽ മൂലം കളങ്കമേൽക്കുന്ന അവസ്ഥക്ക് മാറ്റം വരണം , സഭാ വിശ്വാസികള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തെറ്റുകൾ ഏറ്റു പറഞ്ഞ് കുമ്പസരിക്കണമെന്നാണ് സഭാ നിയമം. ദൈവത്തിന്റെ പ്രതിപുരുഷനായ വൈദികനോട് എല്ലാം തുറന്നു പറഞ്ഞ് ആശ്വാസം കണ്ടെത്താൻ വിശ്വാസി ശ്രമിക്കുമ്പോൾ ഈ കുമ്പസാര രഹസ്യങ്ങളിൽ നിന്ന് പുതിയ ഇരയെ കണ്ടെത്താനാണ് ചില പള്ളി വികാരികൾ എങ്കിലും ശ്രമിക്കുന്നത് അത്തരം വൈദികരെ നിയമത്തിന്റെ മുന്നിൽ എത്തിക്കണം. സത്യത്തിനും നീതിക്കും എതിരെ പ്രവർത്തിക്കുന്ന പൗരോഹിത്യ സഭയുടെ നേരെ വിശ്വാസി സമൂഹവും നിയമവും കോടതികളും സർക്കാരും സംയുക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്. വിശ്വാസം ഉപയോഗിച്ച് സാമ്പത്തിക ചൂഷണം മുതൽ ലൈംഗിക ചൂഷണവും കൊലപാതകവും വരെ എത്തി നിൽക്കുന്ന പുരോഹിത മാഫിയകൾ സഭയെയും സമൂഹത്തെയും കാർന്നു തിന്നുന്ന വിഷമാണ്, ആട്ടിൻ തോലണിഞ്ഞ ഫ്രാങ്കോയെ നിയമത്തിന്റെ മുന്നിൽ വിചാരണ ചെയ്യണം, ജീവിതം എന്തെന്നറിയാത്ത പ്രായത്തിൽ, നിർബന്ധിക്കപ്പെട്ടോ സ്വമേധയോ മഠത്തിൽ എത്തിപ്പെടുന്ന കർത്താവിന്റെ മണവാട്ടിമാർ എന്ന കാല്പനികതക്കപ്പുറം സ്വന്തം സഹോദരിയുടെ നീതിക്കു വേണ്ടി പോരാടാനിറങ്ങിയവർക്ക് ഐക്യദാർഢ്യം.
- ആശിഷ് എബ്രഹാം
ചരിത്രത്തിലേക്ക്… ആഹ്‌ളാദത്തിലേക്ക്… കണ്ണീരിലേക്ക്.. ആരു നേടും ഈ റഷ്യന്‍ വസന്തം!!