കേരളത്തിന് അഞ്ചര കോടി രൂപയുടെ മരുന്നുകൾ കൈമാറി എയ്മ

എയ്മ കേരളത്തോടൊപ്പം എന്ന പേരിൽ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) 5.26 കോടി രൂപയുടെ മരുന്നുകൾ കേരളാ സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറിയത്

0
പ്രളയക്കെടുതിയിൽ നിന്നും കര കയറിക്കൊണ്ടിരിക്കുന്ന കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ. പ്രക്ര്യതി ദുരന്തത്തിൽ നിന്നും ജന്മ നാടിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ ലോക മെമ്പാടുമുള്ള മലയാളികളാണ് ഒരു മനസ്സോടെ കൈകോർത്തു നിന്ന് പ്രവർത്തിക്കുന്നത്.
എയ്മ കേരളത്തോടൊപ്പം എന്ന പേരിൽ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) 5.26 കോടി രൂപയുടെ മരുന്നുകൾ കേരളാ സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറിയത്. എയ്മ തെലുങ്കാന യൂണിറ്റ് സമാഹരിച്ച മരുന്നുകൾ സംഘടനയുടെ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ഗോകുലം ഗോപാലൻ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്ക് കൈമാറി. ചടങ്ങിൽ മലയാളചലച്ചിത്ര സംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥമായ മേജർ രവി വിശിഷ്ടാതിഥിയായിരുന്നു. എയ്മ വനിതാ വിഭാഗം ചെയർപേഴ്‌സനും ലോക കേരള സഭംഗവുമായ അഡ്വക്കേറ്റ് പ്രേമാ മേനോൻ, തുടങ്ങിയ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ആൾ ഇന്ത്യ മലയാളി അസ്സോസിയേഷന്റെ മഹാരാഷ്ട്രയടങ്ങുന്ന 28 സംസ്ഥാന യുണിറ്റുകളാണ് കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജന്മനാട്ടിലെ ജനങ്ങൾക്ക് തുണയായത്

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ  ഇതര സംസ്ഥാന ഘടകങ്ങൾ സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾക്ക് പുറമെയാണ് 5.26 കോടി രൂപയുടെ മരുന്നുകൾ നൽകി കേരളത്തിന് കൈത്താങ്ങാകാൻ സംഘടന വീണ്ടും മുന്നോട്ട് വന്നത്. എയ്മ തമിഴ്‌നാട് ഘടകവും നിരവധി തവണകൾ ദുരിതാശ്വാസ സാമഗ്രികൾ കോഴിക്കേട്, ചാലക്കുടി എന്നിവിടങ്ങളിലേക്കും കുട്ടനാട്ടിലെ ചമ്പക്കുളം പഞ്ചായത്തിലേക്കും അയച്ചിരുന്നു.

ആൾ ഇന്ത്യ മലയാളി അസ്സോസിയേഷന്റെ മഹാരാഷ്ട്രയടങ്ങുന്ന 28 സംസ്ഥാന യുണിറ്റുകളാണ് കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജന്മനാട്ടിലെ ജനങ്ങൾക്ക് തുണയായത്. ആദ്യഘട്ടത്തിൽ തന്നെ എയ്മ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ കുട്ടനാട്ടിലെ ദുരിതബാധക പ്രദേശങ്ങൾ സന്ദർശിച്ച് അവശ്യസാധനങ്ങൾ എത്തിച്ച് സഹജീവികൾക്ക് കാരുണ്യമേകിയിരുന്നു. രണ്ടാം ഘട്ടവും ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യമായ സാധനങ്ങൾ എത്തിക്കുകയുണ്ടായി. തുടർന്ന് വയനാട്ടിലെ ദുരന്തമേഖലയിലും എയ്മ പ്രവർത്തകർ പച്ചക്കറിയടക്കം ആവശ്യമായ സാധന സാമഗ്രികൾ എത്തിച്ചു. പത്തു ലക്ഷത്തിലധികം രൂപയുടെ അവശ്യസാധനങ്ങൾ എയ്മ ഇതിനകം വിതരണം ചെയ്യുകയുണ്ടായി. എയ്മ ദേശീയ അധ്യക്ഷൻ ഗോകുലൻ ഗോപാലൻ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു

മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

LEAVE A REPLY

Please enter your comment!
Please enter your name here