മലയാളത്തിലെ സ്വാഭാവികാഭിനയത്തിന്റെ ഇളമുറ തമ്പുരാട്ടിയായി മുംബൈക്കാരിയായ നിമിഷ സജയൻ അവരോധിക്കപ്പെടുന്ന സമയം വിദൂരമല്ലെന്ന് വേണം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ ആദ്യ കാല ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. വെറും രണ്ടോ മൂന്നോ ചിത്രങ്ങളുടെ പിൻബലത്തിലാണ് കൈ നിറയെ ചിത്രങ്ങളുമായി മികച്ച ബാനറുകളുടെ കീഴിൽ അഭിനയിക്കാനുള്ള അവസരങ്ങൾ നിമിഷയെ തേടിയെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ ചുവടുറപ്പിച്ച നിമിഷ തിരഞ്ഞെടുക്കുന്ന റോളുകളിൽ ശ്രദ്ധ ചെലുത്തിയാൽ മലയാള സിനിമ കാത്തിരിക്കുന്ന മികച്ച അഭിനേത്രിയായി ഉയരുവാൻ കഴിയും.
തോണ്ടി മുതലും ദൃക്ഷസാക്ഷിയും എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറന്മൂടിന്റെ നായികയായി തുടക്കം കുറിക്കുന്നതോടെ നിമിഷയുടെ സിനിമാ മോഹങ്ങൾക്ക് ചിറകു വിടർത്തുകയായിരുന്നു
സൗമ്യ സദാനന്ദൻ ഒരുക്കുന്ന മംഗല്യം തന്തുനാനേന എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്ന നിമിഷയുടെ കഥാപാത്രം ഏറെ പ്രതീക്ഷകൾ വച്ച് പുലർത്തുന്നതായാണ് ആദ്യ കാല റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന സംഘർഷങ്ങൾ നിറഞ്ഞ ജീവിതം നയിക്കുന്ന റോയിയുടെ ഭാര്യ ക്ലാരയായാണ് നിമിഷ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അനായാസമായ അഭിനയ ശൈലിയാണ് നിമിഷയുടെ തുറുപ്പ് ചീട്ട്. മുംബൈയിൽ ജനിച്ചു വളർന്ന നിമിഷ നഗരത്തിലെ ഫാഷൻ രംഗത്തു നിന്നാണ് മലയാള സിനിമയിലേക്ക് ചേക്കേറുന്നത്.
ഒരു ഓഡിഷനിലൂടെ തോണ്ടി മുതലും ദൃക്ഷസാക്ഷിയും എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറന്മൂടിന്റെ നായികയായി തുടക്കം കുറിക്കുന്നതോടെ നിമിഷയുടെ സിനിമാ മോഹങ്ങൾക്ക് ചിറകു വിടർത്തുകയായിരുന്നു. സിനിമയുടെ ആദ്യ ഗാനം യൂട്യൂബിൽ ഇറങ്ങിയ ഉടനെ എല്ലാവരും ശ്രദ്ധിച്ചത് സുരാജിനോടൊപ്പമുള്ള നിമിഷ സജയൻ എന്ന പുതുമുഖ നടിയെയായിരുന്നു. ഈ ചിത്രത്തിലെ അഭിനയം നിമിഷയെ തേടിയെത്തിയത് അംഗീകാരങ്ങളോടൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങളുമായിരുന്നു. കുഞ്ചാക്കോയോടൊപ്പമുള്ള ചിത്രം റിലീസിന് തയ്യാറായിരിക്കയാണ് . മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻസിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. തിരക്കുകൾ വർദ്ധിച്ചതോടെ മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറിയിക്കയാണ് അംബർനാഥിൽ താമസിച്ചിരുന്ന നിമിഷ സജയൻ.
ചാക്കോച്ചന്റെ നായികയായി നിമിഷ സജയൻ
അന്ധേരിക്കും കൊളാബക്കും ബാന്ദ്രയിലേക്കുമെല്ലാം ഇനി പറന്നെത്താം; എയർ ടാക്‌സിക്കൊരുങ്ങി മുംബൈ