ജാനു ഏടത്തിയുടെ നാടൻപാട്ടും ജയരാജ് വാരിയരുടെ ആനപ്പാട്ടും; മിന്നും താരങ്ങൾ പൊളിച്ചടുക്കിയ അവാർഡ് നിശ – Watch Video

0

ന്യൂ ബോംബെ കൾച്ചറൽ സെന്റററും അക്ബർ ട്രാവൽസും ചേർന്നൊരുക്കിയ മലയാളം ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ പ്രമുഖരുടെയും പ്രശസ്തരുടെയും നീണ്ട നിര തന്നെയുണ്ടായിരുന്നു. ഭാവാഭിനയ ചക്രവർത്തി മധു, മാധ്യമ രംഗത്തെ പ്രമുഖനായ ജോൺ ബ്രിട്ടാസ്, കൂടാതെ ഗുഡ് നൈറ്റ് മോഹൻ, ജയരാജ് വാരിയർ,ശ്രീധന്യ, ഊർമിള ഉണ്ണി, പൊന്നമ്മ ബാബു, മഞ്ജു പിള്ള, ഉത്തര ഉണ്ണി, ബിജു സോപാനം, സാരംഗ്, മിഥിൽരാജ്, രാജീവ് നായർ, ജ്യോതിഷ്, ആശിഷ് എബ്രഹാം, നീതു മേനോൻ തുടങ്ങി മലയാള ടെലിവിഷൻ രംഗത്തെ പ്രതിഭകളുടെ സംഗമ വേദി കൂടിയായിരുന്നു എൻ ബി സി സി അക്ബർ ട്രാവൽസ് അവാർഡ് നിശ . നവി മുംബൈയിലെ വാഷി സിഡ്കോ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന നൃത്ത സംഗീത ഹാസ്യ പരിപാടിയിൽ ടെലിവിഷൻ രംഗത്തെ മിന്നും താരങ്ങളും മുംബൈ കലാ ലോകത്തെ പ്രതിഭകളും ചേർന്ന് വിസ്‌മക്കാഴ്ചയൊരുക്കി. മുംബൈയിൽ നടന്ന ഏറ്റവും വലിയ മലയാളം ടെലിവിഷൻ അവാർഡ് നിശയുടെ ഏകോപനം നിർവഹിച്ചത്  നടനും നിർമ്മാതാവുമായ മനോജ് മാളവികയാണ്.

 

For Regular update :
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv
Subscribe & enable notification bell : www.amchimumbaionline.com

LEAVE A REPLY

Please enter your comment!
Please enter your name here