More
    HomeNewsഅണുശക്തിനഗറിൽ ഗാന്ധിജി അനുസ്മരണം

    അണുശക്തിനഗറിൽ ഗാന്ധിജി അനുസ്മരണം

    Published on

    spot_img

    അണുശക്തിനഗറിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (ടി.ടി.എഫ്.എ.സി) ആഭിമുഖ്യത്തിൽ നടത്തിയ മഹാത്മാ ഗാന്ധി അനുസ്മരണ പ്രഭാഷണം വ്യത്യസ്‌ത അനുഭവമായി. ഗാന്ധിജയന്തി ദിനത്തിൽ ടി.ടി.എഫ്.എ.സി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ശാസ്ത്രജ്ഞനായ ജെ. ശ്രീജിത് ആണ് പ്രഭാഷണം നടത്തിയത്. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതമാണ് “മഹാത്മാവിന്റെ കാൽപ്പാടുകളിലൂടെ” എന്ന പ്രഭാഷണത്തിൽ പ്രധാന പരാമർശ വിഷയമായത്. മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽനിന്നും മഹാത്മാ ഗാന്ധിയിലേക്കുള്ള യാത്രയിൽ ദക്ഷിണാഫ്രിക്കയിലെ ഇരുപത്തൊന്ന് വർഷക്കാലത്തെ ജീവിതാനുഭവങ്ങൾ അദ്ദേഹത്തെ എങ്ങനെ പരിവർത്തനം ചെയ്തുവെന്ന് പ്രഭാഷകൻ സരളമായി പ്രതിപാദിച്ചു.

    തന്റെ ജീവിതത്തിന്റെ തുടക്കത്തിൽ, ബ്രിട്ടീഷ് ഇന്ത്യയിലും ബിരുദ പഠനകാലത്ത് ബ്രിട്ടനിലും അതിനുശേഷം ഉദ്യോഗാർത്ഥം ദക്ഷിണാഫ്രിക്കയിലുമായി അതാത് സ്ഥലങ്ങളിലെ പൊതുജനങ്ങളുമായി ഗാന്ധിജിയുടെ ഇടപെടലുകളും, ഓരോ ഘട്ടത്തിലും അവ അദ്ദേഹത്തിന്റെ ചിന്താധാരകളെ എങ്ങനെ സ്വാധീനിച്ചുവെന്നും പ്രഭാഷണത്തിനുശേഷം നടന്ന ചർച്ചയുടെ വിഷയമായി. കെ. ജയകുമാർ, ആർ. പ്രദീപ്, എസ്. ജയകൃഷ്ണൻ, എൻ.കെ. ജയചന്ദ്രൻ, ശ്രീപ്രസാദ്‌ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ക്ളബ്ബ് പ്രസിഡന്റ് ജിൽജു രതീഷ്, ഭരണസമിതി അംഗങ്ങളായ ഡോ. കെ. ബിജു, വിനോദ് ദിവാസൻ എന്നിവർ സംസാരിച്ചു.

    Latest articles

    ജയരാജ് വാരിയരും സംഘവുമെത്തി; കേരളപ്പിറവി ആഘോഷത്തിനായി മുംബൈ നഗരമൊരുങ്ങി

    മുംബൈയിൽ ഗോരേഗാവ് കേരള കലാ സമിതി സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത ചലച്ചിത്ര നടനും അനുകരണ ഹാസ്യകലാകാരനുമായ...

    കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന

    മുളുണ്ട് വെസ്റ്റിൽ താമസിച്ചിരുന്ന കരുനാഗപ്പിള്ളി സ്വദേശിയായ തങ്കപ്പനാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചത്. ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന...

    ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണം; റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി

    നവി മുംബൈയിലെ ഉൾവെ മുതൽ ഉറൺ വരെയുള്ള മേഖലകളിലേക്കുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട്...

    കേരള സമാജം സാൻപാഡ പത്തൊമ്പതാമത് വാർഷികാഘോഷം നടന്നു

    നവി മുംബൈ, സാൻപാഡ കേരള സമാജത്തിന്റെ പത്തൊമ്പതാമത് വാർഷികാഘോഷം ജുഹി നഗറിലെ ബഡ്സ് സെൻററിൽ നടന്നു. ആഘോഷ പരിപാടികൾ...
    spot_img

    More like this