വരത്തൻ; മോഡേൺ മോഹൻലാൽ ആയി ഫഹദ് ഫാസിൽ – Movie Review

ഫഹദ് ഫാസിലിന്റെ താരോദയം ഉറപ്പാക്കുന്ന ചിത്രമാണ് വരത്തൻ. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ സിനിമയാണ് വരത്തന്‍.

0
അമല്‍ നീരദിന്റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമാണ് വരത്തന്‍. മുംബൈയിലടക്കം 154 ഓളം സ്‌ക്രീനുകളിലായിട്ടായിരുന്നു സെപ്റ്റംബര്‍ 20ന് വരത്തനെത്തിയത്. മുംബൈ നഗര പ്രാന്തങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളിലും മറ്റും മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിനെ പ്രേക്ഷകർ സ്വീകരിച്ചുകൊണ്ടിരിക്കുന്നതായാണ് ബുക്ക് മൈ ഷോ റേറ്റിങ്ങിൽ പ്രകടമാകുന്നത് .

ക്ലൈമാക്‌സിലെ അതിരുവിട്ട ആവേശവും അടിപിടിയും നല്ലൊരു സിനിമയായി ഓർമിക്കപ്പെടേണ്ട ചിത്രത്തെ ഒരു മസാല പടത്തിന്റെ നിലവാരത്തിലേക്ക് തള്ളിയിടുകയാണുണ്ടായത്

ആറാം തമ്പുരാനും ദേവാസുരവും കണ്ടു കയ്യടിച്ച തലമുറ ഒരു പക്ഷെ ഈ ചിത്രത്തിന്റെ ട്രീറ്റ്മെന്റ് ഇഷ്ടപ്പെടാതെ മാറി നിന്നേക്കാം. എന്നാൽ അതെ ശ്രേണിയിൽ മാറിയ മലയാളികൾക്കായി നിർമ്മിച്ച ചിത്രമാണ് വരത്തൻ. ഒളിഞ്ഞു നോട്ടവും, രാഷ്ട്രീയ പക പോക്കലുമൊക്കെയായി മാറി കൊണ്ടിരിക്കുന്ന നാട് എവിടേക്ക് എന്ന സൂചനയാണ് ചിത്രം നൽകുന്നത്.

 

വരത്തന്‍ അത്ര മോശം സിനിമയെന്നു പറയാനാവില്ല. ക്ലൈമാക്‌സിലെ അതിരുവിട്ട ആവേശവും അടിപിടിയും നല്ലൊരു സിനിമയായി ഓർമിക്കപ്പെടേണ്ട ചിത്രത്തെ ഒരു മസാല പടത്തിന്റെ നിലവാരത്തിലേക്ക് തള്ളിയിടുകയാണുണ്ടായത്. തോണ്ടി മുതലും ദൃക്‌സാക്ഷിയും മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലെ കലാമേന്മ വരത്തനിൽ കാത്തു സൂക്ഷിക്കാൻ കഴിയാതെ പോയതാണ് അമൽ നീരദിന്റെ പോരായ്മയായി നിരൂപകർ വിലയിരുത്തുക. എന്നാൽ ബോക്സ് ഓഫീസിൽ വിജയം ഉറപ്പാക്കാനുള്ള ഒരു നിർമ്മാതാവിന്റെ ചുമതല കൂടി നീരദിൽ നിക്ഷിപ്തമായിരുന്നു.
ഫഹദ് ഫാസിലിന്റെ താരോദയം ഉറപ്പാക്കുന്ന ചിത്രമാണ് വരത്തൻ. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ സിനിമയാണ് വരത്തന്‍. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി അഭിനയിച്ചിരിക്കുന്നത്. സുഹാസ്-ഷര്‍ഫു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ഷറഫിദീന്‍, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


കുട്ടനാടൻ ഭംഗിയുമായൊരു കുടുംബ ചിത്രം – Movie Review
തീവണ്ടി – പുകമറയില്ലാത്ത വിനോദ ചിത്രം Movie Review
Searching – സമകാലിക ജാഗ്രത കേന്ദ്ര കഥാപാത്രമായ ചിത്രം – Movie Review
ഇമൈക്ക നൊടികള്‍ – MOVIE REVIEW – #WatchVideo
അഞ്ജലി മേനോൻ കൂടെയില്ല (Movie Review)

LEAVE A REPLY

Please enter your comment!
Please enter your name here