മുംബൈയിൽ ഗോരേഗാവിലാണ് സംഭവം നടന്നത്. കൂട്ടുകാരുമൊത്ത് റോഡരുകിൽ കളിച്ചു കൊണ്ടിരുന്ന അമിത് മാത്തൂർ എന്ന കുട്ടിയാണ് വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. കളിക്കുന്നതിനിടയിൽ അഴിഞ്ഞു പോയ ഷൂലേസ് കെട്ടുന്നതിനിടെയാണ് തൊട്ടടുത്ത കാർ സ്റ്റാർട്ട് ചെയ്ത് കുട്ടിയെ തട്ടി മറിച്ചു കടന്നു പോയത്. വാഹനം കടന്നു പോയതിനു പിന്നാലെ കുഴപ്പമില്ലാതെ എണീറ്റ് കൂട്ടുകാരുമൊത്ത് കളിയിൽ പങ്കു ചേരുന്ന കുട്ടിയുടെ ദൃശ്യം സമീപത്തെ സി സി ടി വി യിലാണ് പതിഞ്ഞത്.
വീഡിയോ മുംബൈയിലെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയതോടെ അശ്രദ്ധയോടെ കാർ ഓടിച്ചിരുന്ന ശ്രദ്ധാ മനോജ് ചന്ദ്രകർ എന്ന 42 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
കേൾക്കാത്ത പാതി – തിരസ്കാരങ്ങളിലൂടെ വളർന്ന സൂപ്പർ താരം
റീമിക്സ് സംസ്കാരത്തിനെതിരെ മാധുരി ദീക്ഷിത്
അതിജീവനത്തിന്റെ പോരാട്ടത്തിനൊടുവിൽ
നിരോധനങ്ങളുടെ കാലം