മനഃശക്തിയുടെ ഈണവും ചുവടുകളുമായി ഭിന്ന ശേഷിക്കാരായ കലാകാരന്മാർ

അന്ധത നൽകിയ ഇരുട്ടിന്റെ ലോകത്തിരുന്ന് അക കണ്ണുകൊണ്ടു പോരായ്മകളെ അതിജീവിച്ച് ജീവിത വിജയം നേടിയവർ.

0
ഫിലോസഫി ബിരുദധാരിയായ കേവൽ ഹാരിയായും ഹിന്ദി വിദ്വാൻ ദീപക് ബെഡ്‌സായും 2005 ൽ തുടങ്ങി വച്ച സ്ഥാപനമാണ് ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പ്. കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും പരസ്പരം തിരിച്ചറിയാനും അടുത്തറിയാനുമുള്ള വേദിയൊരുക്കിയാണ് ഉഡാൻ ശ്രദ്ധ നേടുന്നത്. ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കൂട്ടായ്മയിൽ നിരവധി പ്രതിഭകളാണ് പാട്ടും നൃത്തവുമായി ഗ്രൂപ്പിനെ സജീവമാക്കുന്നത്. കാഴ്ച ശക്തി കുറഞ്ഞവരും തീരെ കാഴ്ചശക്തിയില്ലാത്തവരുമാണ് പരേൽ ഈസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പിലെ കലാകാരന്മാരിൽ അധികവും.

ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുകയാണ് ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പിന്റെ പ്രാഥമിക ലക്‌ഷ്യം. ഇവരെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളിയും തൊഴിലില്ലായ്മയാണ്

ട്രൂപ്പിന്റെ കലാപരിപാടികളുടെ രൂപകൽപ്പന മാത്രമല്ല മാർക്കറ്റിങ്, പബ്ലിസിറ്റി തുടങ്ങി നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾ കേവലും ദീപകും സംയുക്തമായാണ് ചെയ്തു വരുന്നത്. ഇരുട്ടിന്റെ ലോകം ഒരിക്കൽ പോലും ഒരു പോരായ്മയായി ഇവർ കരുതിയിട്ടില്ല. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരല്ല തങ്ങൾ എന്ന മനോഭാവവും ആത്മവിശ്വാസം കൈവിടാതെയുള്ള പ്രവർത്തന രീതികളുമാണ് ഇവരുടെ വിജയം.
ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുകയാണ് ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പിന്റെ പ്രാഥമിക ലക്‌ഷ്യം. ഇവരെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളിയും തൊഴിലില്ലായ്മയാണ്. ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരങ്ങൾ നൽകാൻ സാധാരണ നിലയിൽ ആരും തയ്യാറാകാത്തതാണ് പ്രധാന കടമ്പ. സ്വയം തൊഴിൽ മേഖലകൾ സൃഷ്ടിക്കുകയാണ് ഇതിനൊരു പരിഹാരമായി ഇവർകാണുന്നത്. ഭാവിയിൽ കാഴ്ചയുള്ളവരെയും ഇല്ലാത്തവരെയും സമന്വയിപ്പിച്ചു കൊണ്ടുള്ള പരിപാടികൾ ആവിഷ്കരിച്ചു ഇവർ തമ്മിലുള്ള അന്തരം കുറക്കുവാനും ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ ധാരണകൾ മാറ്റിയെടുക്കാനും കഴിയുമെന്നുള്ള പ്രത്യാശയിലാണ് ഈ ചെറുപ്പക്കാർ.

 

ഉഡാൻ ട്രൂപ്പിൽ അമ്പതോളം കലാകാരന്മാരാണ് ഇപ്പോഴുള്ളത്. ഇവരിൽ പകുതി പേരും കാഴ്ച ശക്‌തിയില്ലാത്തവരാണ്. പരസ്പരം മനസ്സിലാക്കിയും ആശയങ്ങൾ പങ്കു വച്ചുമാണ് ഇവരെല്ലാം പരിശീലനങ്ങൾ നടത്തുന്നത്. ഭാവിയിൽ ചെസ്സ്, ക്രിക്കറ്റ്, കാരം ബോർഡ് തുടങ്ങിയ കളികളിൽ ടൂർണമെന്റ് സംഘടിപ്പിക്കുവാനും പദ്ധതിയുണ്ടെന്നും കാഴ്ചയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള മത്സരങ്ങളിലൂടെ ഇവർ തമ്മിലുള്ള ഏകോപനം കുറെ കൂടി വിപുലമാക്കുവാനുമുള്ള തയ്യാറെടുപ്പിലാണ് കേവലും ദീപകും. അന്ധത നൽകിയ ഇരുട്ടിന്റെ ലോകത്തിരുന്ന് അക കണ്ണുകൊണ്ടു പോരായ്മകളെ അതിജീവിച്ച് ജീവിത വിജയം നേടിയവർ.

സംഗീതത്തിൽ സാങ്കേതികതയുടെ സ്വാധീനം സമൂഹത്തിന് സംഭവിച്ച മാറ്റങ്ങളുടെ ഭാഗമാണെന്ന് പ്രശസ്ത ഗായകൻ ഹരിഹരൻ

LEAVE A REPLY

Please enter your comment!
Please enter your name here