യുവ തലമുറയെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിന് ഭാഗമായി കേരളീയ കേന്ദ്ര സംഘടന തുടക്കമിട്ട ഉണർവിന്റെ ആഭിമുഖ്യത്തിലാണ് ഏകാങ്കനാടക മത്സരങ്ങൾ അരങ്ങേറുക. മുൻ തലമുറയിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പതിനഞ്ചിനും മുപ്പതു വയസ്സിനും ഇടയിലുള്ള യുവതീ യുവാക്കളെ കേന്ദ്രീകരിച്ചാണ് ഉണർവ് എന്ന സംഗമം വിഭാവനം ചെയ്തിരിക്കുന്നത്.
മലയാള നാടക രംഗത്തുണ്ടായ ശക്തമായ ചലനങ്ങളുടെ നൈരന്തര്യം നില നിർത്താൻ നഗരത്തിലെ നാടക പ്രവർത്തകർ ബാധ്യസ്ഥരാണെന്ന് സുരേന്ദ്ര ബാബു
ഒക്ടോബർ 28 ന് മാട്ടുംഗ മൈസൂർ ഹാളിൽ നടക്കുന്ന യുവജനങ്ങൾക്കായുള്ള മത്സരങ്ങളിൽ മഹാനഗരത്തിലെ 8 സംഘങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഖാർഘർ മലയാളി കൂട്ടായ്മ അവതരിപ്പിക്കുന്ന മണിക്കുട്ടി, ഖാർഘർ മലയാളി സമാജത്തിന്റെ മൗനത്തിന്റെ നിലവിളി, ബോംബെ ബ്ലാക്ക് ബോക്സ് അവതരിപ്പിക്കുന്ന രാധിക, ഇപ്റ്റ കേരളം മുംബൈ കാഴ്ച വയ്ക്കുന്ന ഷെഹരിയാറിന്റെ ആദ്യരാത്രി, പ്രവാസി നാടക സാംസ്‌കാരിക വേദിയുടെ പട്ടു പാവാട, നല്ലസോപ്പാറ മലയാളി സമാജം അണിയിച്ചൊരുക്കുന്ന സഹയാത്രികർ, ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്ട്സ് ക്ലബ് അണുശക്തി നഗർ ഒരുക്കുന്ന ഗാന്ധി പാർക്കിലെ വ്യാകുലതകൾ, ബാന്ദ്ര മലയാളി സമാജം അവതരിപ്പിക്കുന്ന ദൈവത്തിന്റെ സ്വന്തം സന്തതി തുടങ്ങിയ ഏകാങ്ക നാടകങ്ങളാണ് മത്സരത്തിനായി തിരഞ്ഞെടുത്തിയിരിക്കുന്നത്.
സമീപ കാലത്ത് മലയാള നാടക രംഗത്തുണ്ടായ ശക്തമായ ചലനങ്ങളുടെ നൈരന്തര്യം നില നിർത്താൻ നഗരത്തിലെ നാടക പ്രവർത്തകർ ബാധ്യസ്ഥരാണെന്നും യുവ കലാകാരന്മാരെ ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തി അരങ്ങിൽ അഭിനയവസന്തത്തിന്റെ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുവാൻ കഴിയണമെന്നും പ്രോഗ്രാം ഡയറക്ടർ സുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു.
പ്രണയ ലേഖനം എങ്ങിനെ എഴുതണം ; ഇഷ്ടങ്ങൾക്കൊരു ഇടമൊരുക്കി ഇപ്റ്റ