കവടിയാർ പാലസ്സിൽ മയൂര നൃത്തം അവതരിപ്പിച്ചു 25 വയസ്സിൽ ഗുരു ഗോപി നാഥ് നേടിയ വലിയ ബഹുമതി അന്തരാവകാശികൾ അമൂല്യ നിധിയായി കാത്തു സൂക്ഷിക്കുകയായിരുന്നു. 1993ൽ ആയിരുന്നു ഇത്. 85 വർഷങ്ങൾക്ക് ശേഷം ആ സുവർണ ശ്രുംഖല വെളിച്ചപ്പെടുകയാണ്. ഗുരുജിയുടെ 31 -മത് ചരമ വാർഷികത്തോടനുബന്ധിച്ചു ഒക്ടോബർ 9 ന് വീര ശ്രുംഖലയുടെ പ്രദർശോനോത്‌ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിക്കും. അരങ്ങിലെ തന്റെ ഗുരുനാഥനെ കുറിച്ച് നവി മുംബൈ ഖോപ്പർകർണയിൽ താമസിക്കുന്ന ഡോ സജീവ് നായർ അഭിമാനം കൊള്ളുന്നു.
ഗുരുനാഥൻ പ്രാണനായി പിടയുന്ന നിമിഷങ്ങൾ മൂന്നു പതിറ്റാണ്ടുകൾക്കിപ്പറവും സജീവിന്റെ കൺമുന്നിലുണ്ട് .
ഗുരുനാഥൻ പ്രാണനായി പിടയുന്ന നിമിഷങ്ങൾ മൂന്നു പതിറ്റാണ്ടുകൾക്കിപ്പറവും സജീവിന്റെ കണ്മുന്നിലുണ്ട്. വേദിയിൽ രാമായണം നൃത്തശില്പം അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ദശരഥനായി ഗുരു ഗോപിനാഥും വിശ്വാമിത്ര മഹർഷിയായി ശിഷ്യൻ സജീവുമായിരുന്നു. ശ്രീ രാമ പരശുരാമ സംഘട്ടന രംഗ സമയത്തായിരുന്നു ഗുരു സ്റ്റേജിൽ കുഴഞ്ഞു വീഴുന്നത്. കേരള നടനം എന്ന നൃത്ത രൂപത്തിന് ജീവൻ നൽകിയ, നൃത്തരംഗത്ത് നിരവധി പരീക്ഷണങ്ങൾ നടത്തിയ ഗുരു ഗോപിനാഥിന്റെ അവസാന നിമിഷങ്ങളായിരുന്നു കൺമുൻപിൽ അരങ്ങേറിയതെന്നു വിശ്വസിക്കാൻ ഏറെ സമയമെടുത്തുവെന്ന് സജീവ് ഓർത്തെടുക്കുന്നു.

ഇന്ത്യൻ ക്ലാസിക്കൽ വിവിധ കലകളെയും, നൃത്തരൂപങ്ങളെയും , നാടകവും, വാദ്യോപകരണങ്ങളും, സംഗീതവും, നൃത്തനാടകങ്ങളെയും സ്നേഹിക്കുന്ന സജീവ് കലയോടുള്ള അഭികാമ്യം വളർന്ന് വരുന്ന പ്രായത്തിൽ ഇന്ത്യൻ ക്ലാസിക്കൽ കലകളെ കുറിച്ചുള്ള തിരച്ചിലും പഠിച്ചെടുക്കാനുള്ള വഴികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു .1978 ൽ തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള ഡോക്ടർ ഗുരുഗോപിനാഥിന്റെ വിശ്വകലാ കേന്ദ്രത്തിൽ നൃത്ത പഠനത്തിനായി ചേരുകയും ചെയ്തു.
വിദ്യാഭ്യാസവും , നൃത്ത പഠനവും എങ്ങിനെ ഒരുമിച്ചു കൊണ്ടുപോകും എന്ന ഡോക്ടർ ഗുരുഗോപിനാഥിന്റെ ചോദ്യങ്ങൾ സജീവിന്റെ ആവേശം കെടുത്തിയില്ല. നിരാശനായി അന്ന് മടങ്ങിയെങ്കിലും വീണ്ടും ഗുരുജിയെ കാണാനും തന്റെ ആഗ്രഹം വ്യക്തമാക്കി വീണ്ടും അഭ്യർത്ഥിക്കാനും സജീവ് തീരുമാനിച്ചു. ഒരാഴ്ച കഴിഞ്ഞു ഗുരുജിയെ കാണാനായി സജീവ് വീണ്ടും വിശ്വകലാകേന്ദ്രത്തിലെത്തിയതോടെ കലയോടുള്ള അഭികാമ്യം മനസിലാക്കിയ ഗുരുഗോപിനാഥ് നൃത്ത പഠനത്തിന് അനുമതി നൽകുകയായിരുന്നു.
എഞ്ചിനീറിങ്ങിൽ ബിരുദവും , ബിരുദാനന്തരബിരുദധവും, ഡോക്ടറേറ്റും ഉള്ള ഡോക്ടർ സജീവ് നായർ 20 വർഷത്തിലേറെ ആഗോള വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഉയർന്ന പദവികളിൽ പല രാജ്യങ്ങളിൽ ജോലി നോക്കിയിട്ടുണ്ട്.
സജീവിന്റെ കലയോടുള്ള അടങ്ങാത്ത മോഹവും താൽപ്പര്യവും മനസിലാക്കിയ ഗുരുഗോപിനാഥ് സ്കോളർഷിപ് നൽകി സജീവനെ നൃത്തപഠനത്തിനായി പ്രോത്സാഹിപ്പിച്ചു. കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞു കേരളനടനം എന്ന നൃത്ത രൂപത്തിന് ജന്മം നൽകിയ മഹാ നൃത്തകനാണ് ഗുരുഗോപിനാഥ്. ക്ലാസിക്കൽ നൃത്ത രൂപങ്ങളെ സാദാരണക്കാരനു ആംഗിക, വാചിക, സ്വാതിക , ആഹാര്യ ക്രമങ്ങളോടെ വളരെ വർണ്ണഭംഗിയായി മനസിലാക്കാനുള്ള ഗുരുജിയുടെ ശ്രമം അന്നേ പുതിയ ക്ലാസിക്കൽ വേദിക്ക് വഴിയൊരുക്കി.
ഡോക്ടർ ഗുരുഗോപിനാഥിന്റെ ശിക്ഷണത്തിൽ സജീവ് പത്തു വർഷത്തിലേറെ നൃത്തമഭ്യസിച്ചു. നൃത്തപഠനവും, കോളേജ് വിദ്യാഭാസവും, കോർപ്പറേറ്റ് മേഖലയിലെ ഉദ്യോഗവും ഒരുമിച്ചു കൊണ്ടുപോകാൻ പാടുപെട്ടെങ്കിലും മനസ്സിൽ കലയെ ആരാധിക്കുന്ന സജീവന് അതൊന്നും തടസ്സമായില്ല.

സ്റ്റേറ്റ് തലത്തിലും, കോളേജ് തലത്തിലും, സ്കൂൾ തലത്തിലും നിരവധി സമ്മാനങ്ങളും പുരസ്‌കാരങ്ങളും നേടിയിട്ടുള്ള സജീവന് തീയേറ്ററുകൾ എന്നും ഹരമായിരുന്നു. ശിവതാണ്ഡവം, ശിവ പാര്വ്വതി നൃത്തം, വെട നൃത്തം, തോടയം, പുറപ്പാട്, മയിൽ നൃത്തം, സീതാപഹരണത്തിലെ രാവണൻ, അംഗുലീയ ചൂഢാമണിയിലെ ശ്രി ഹനുമാൻ, ഗീതോപദേശത്തിലെ അർജുനനും കൃഷ്ണനും, നാമരാമയാനം, ഭസ്മാസുര മോഹിനിയിലെ ഭസ്മാസുരൻ, ദക്ഷയാഗത്തിലെ ദക്ഷൻ, രുക്മിണീസ്വയംവരത്തിലെ കൃഷ്ണൻ, പൂതനമോക്ഷത്തിലെ പൂതന, കല്യാണസൗഗന്ധികത്തിലെ ഭീമൻ, ശീലയും ശില്പിയും മുതലായവ സജീവിന്റെ ചുരുക്കം ചില നൃത്ത രൂപങ്ങളാണ്.
ഗുരുഗോപിനാഥിന്റെ പേരിലുള്ള സർക്കാർ സ്ഥാപനമായ നടനഗ്രാമം വേൾഡ് ഡാൻസ് മ്യൂസിയത്തിലെ നൃത്തത്തിന്റെ കൌൺസിൽ മെമ്പറും ഹോണററി ഉപദേശകനുമാണ് സജീവ്.
എഞ്ചിനീറിങ്ങിൽ ബിരുദവും , ബിരുദാനന്തരബിരുദധവും, ഡോക്ടറേറ്റും ഉള്ള ഡോക്ടർ സജീവ് നായർ 20 വർഷത്തിലേറെ ആഗോള വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഉയർന്ന പദവികളിൽ പല രാജ്യങ്ങളിൽ ജോലി നോക്കിയിട്ടുണ്ട്.
ഇപ്പോൾ 5 വർഷമായി മുംബൈ റീലിൻസ് ഹെഡ് ഓഫീസിൽ സീനിയർ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുന്നു. ക്ലാസിക്കൽ കലയിലും , തീയേറ്ററിലും , പെർഫോമൻസിലും, മാനേജീരിയൽ മേഖലകളിലും നൈപുണ്യമുള്ള ഈ കോർപ്പറേറ്റ് കലാകാരൻ മുംബൈയിലെ കലാ സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമാണ്. [email protected] Mob +91 7738181950
ഗുരുസ്മരണയിൽ നൃത്താഞ്ജലി
വേദിയെ ധന്യമാക്കി അച്ഛനും മകളും