ബോക്സ് ഓഫീസിൽ വൻ കവർച്ച നടത്തി കൊച്ചുണ്ണി; കാണികളുടെ മനം കവർന്ന് ഇത്തിക്കര പക്കി.

0
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് 357 ഓളം സ്‌ക്രീനുകളില്‍ കായംകുളം കൊച്ചുണ്ണി എത്തിയിരിക്കുന്നത്. ഇതോടെ 1700 ന് മുകളില്‍ പ്രദര്ശനങ്ങളായിരുന്നു ആദ്യ ദിവസം തന്നെ കൊച്ചുണ്ണി സ്വന്തമാക്കിയത്.  ഇതിനു പുറമെ മുന്നൂറിലധികം മോഹൻലാൽ നിവിൻ പൊളി ഫാൻസ്‌ ഷോകളും നടക്കും. ഇരുവരുടെയും ഫാൻ അസോസിയേഷനുകൾ മത്സരിച്ചാണ് ചിത്രത്തിനായി ടിക്കറ്റുകൾ വാങ്ങി കൂട്ടിയതും കൊച്ചുണ്ണിയെയും പക്കിയെയും ആദ്യ ദിവസം തന്നെ ആഘോഷമാക്കിയതും.  കൊച്ചുണ്ണിയുടെ ആദ്യ ദിവസത്തെ കളക്ഷൻ തന്നെ വലിയൊരു ചരിത്ര വിജയമായി മാറുവാനുള്ള സാദ്ധ്യതകളാണ് കാണുന്നത്. പ്രദര്‍ശനങ്ങളുടെ എണ്ണമനുസരിച്ച് സിനിമ ആദ്യ ദിവസം നേടിയ   കളക്ഷനെ കുറിച്ച് ട്രേഡ് പണ്ഡിതന്മാരുടെ കണക്കൂകൂട്ടലുകൾ തെറ്റിയില്ല. എന്നിരുന്നാലും ചിത്രത്തിന്റെ വിധി നിർണയിക്കുന്നത് വരും ദിവസങ്ങളിലെ കളക്ഷൻ തന്നെയായിരിക്കും

ബാഹുബലിയുടെ റെക്കോര്‍ഡ് ആയിരിക്കും കായംകുളം കൊച്ചുണ്ണി മറികടക്കുകയെന്നാണ് കണക്കാക്കുന്നത്.

റിലീസ് ചെയ്ത ദിവസത്തെ കളക്ഷന്‍ നോക്കിയാൽ 1700 പ്രദര്‍ശനങ്ങളില്‍ പകുതിയോളം മുന്‍കൂട്ടി ബുക്ക് ചെയ്തവരിൽപ്പെടുമെന്നാണ് കൗണ്ടർ റിപോർട്ടുകൾ വ്യക്തമാക്കുന്നത് . ഇതിൽ അധികവും മോഹൻലാലിന്റേയും നിവിന്റെയും ഫാനുകളായിരിക്കും. രണ്ടു സൂപ്പർതാരങ്ങളുടെ സ്വാധീനം കായംകുളം കൊച്ചുണ്ണിയെ വേഗത്തിൽ ഹിറ്റ് ചാർട്ടിൽ എത്തിക്കുവാനുള്ള സാധ്യതകളാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഇതോടെ ബാഹുബലിയുടെ റെക്കോര്‍ഡ് ആയിരിക്കും കായംകുളം കൊച്ചുണ്ണി മറികടക്കുകയെന്നാണ് കണക്കാക്കുന്നത്. 6 കോടിയ്ക്ക് മുകളിലായിരുന്നു ആദ്യ ദിവസം കേരള ബോക്‌സോഫീസില്‍ നിന്നും ബാഹുബലി സ്വന്തമാക്കിയിരുന്നത്. അതേ സമയം കായംകുളം കൊച്ചുണ്ണി 6 മുതല്‍ 7 കോടി വരെ നേടാനുള്ള സാധ്യതകളാണ് ട്രേഡ് വിദഗ്ദർ വിശകലനം ചെയ്യുന്നത്. അങ്ങിനെയെങ്കിൽ വരും നാളുകളിൽ പ്രദർശിപ്പിക്കുന്ന കേന്ദ്രങ്ങളിലെല്ലാം ബോക്സ് ഓഫീസുകളിൽ വലിയ കൊള്ളയായിരിക്കും കൊച്ചുണ്ണിയും പക്കിയും കൂടി നടത്തുക.

 

റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കായംകുളം കൊച്ചുണ്ണിയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് മുംബൈ അടക്കമുള്ള സ്ഥലങ്ങളിൽ ആരംഭിച്ചിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ടിക്കറ്റ് റിസര്‍വേര്‍ഷന് ലഭിച്ചിരുന്നത്. പ്രധാനപ്പെട്ട സെന്ററുകളിലെല്ലാം ചൂടപ്പം പോലെ ടിക്കറ്റുകൾ റിലീസിന് മുൻപ് തന്നെ വിറ്റ് പോയിരുന്നു. മോഹൻലാലും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന കൊച്ചുണ്ണി സിനിമാ പ്രേമികളിൽ ഉണ്ടാക്കിയ തരംഗം കുറച്ചൊന്നുമല്ല ചിത്രത്തെ സഹായിക്കുന്നത്.
മുംബൈ മലയാളിയായ നിരഞ്ജൻ മേനോൻ അസിസ്റ്റന്റ് ഡയറക്ടർ ആയ ചിത്രത്തിന്റെ ഛായഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബോളിവുഡിലെ പ്രശസ്തരായ ബിനോദ് പ്രധാൻ, അൻഷുമാൻ സിങ് , നീരവ് ഷാ എന്നിവരാണ്. കൂടാതെ പ്രൊഡക്ഷൻ ഡിസൈനറും മുംബൈയിൽ നിന്നുള്ള സുനിൽ ബാബുവിന്റെ കരവിരുതാണെന്നതും പ്രത്യേകതയാണ്. പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നിരഞ്ജൻ മേനോൻ മുംബൈയിലെ സാമൂഹിക പ്രവർത്തകയായ അഡ്വക്കേറ്റ് പ്രേമാ മേനോന്റെ മകനാണ്.

 


അത് യേശുദാസല്ല ! അവകാശവാദവുമായി മുംബൈ മലയാളി.
മുംബൈയിൽ മഹാകേരളീയത്തിന്റെ വേദിയിൽ മുഖ്യാതിഥിയായെത്തിയ തിലകന്റെ വാക്കുകൾ ഇന്നും പ്രസക്തം – Watch Video

LEAVE A REPLY

Please enter your comment!
Please enter your name here