സൈലൻസറുമായി ബെൻസി പ്രൊഡക്ഷൻസ് വീണ്ടും

ദേശീയ പുരസ്‌കാര ജേതാവായ പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന സൈലന്‍സറിന്റെ ചിത്രീകരണം ത്യശൂരിലും പാലക്കാട്ടുമായി പൂര്‍ത്തിയായി

0
മുംബൈ ആസ്ഥാനമായ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സൈലൻസർ. ശക്തമായ സാമൂഹിക വിഷയം കൈകാര്യം ചെയ്ത ആദ്യ ചിത്രമായ ഖലീഫ നിരൂപക ശ്രദ്ധ നേടിയിരുന്നു. ദേശീയ പുരസ്‌കാര ജേതാവായ പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന സൈലന്‍സറിന്റെ ചിത്രീകരണം ത്യശൂരിലും പാലക്കാട്ടുമായി പൂര്‍ത്തിയായി. പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍ രചിച്ച സൈലന്‍സര്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രസിദ്ധീകരിച്ച കാലത്തു തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയാണ് സൈലന്‍സര്‍.

കുടുംബത്തിലും സമൂഹത്തിലും സ്വന്തം ശബ്ദം നഷ്ടപ്പെട്ടതോടെ സമൂഹത്തോടുള്ള പ്രതിഷേധ സൂചകമായി തന്റെ ബൈക്കിന്റെ സൈലന്‍സര്‍ വെട്ടി മാറ്റിയാണ് ഈനാശുവിന്റെ യാത്രകള്‍
വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലുകളെ അതിജീവിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഈനാശുവിനെ അവതരിപ്പിക്കുന്ന നടനും സംവിധായകനുമായ ലാലാണ്. ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം കൂടിയാണ് ഈനാശു. ഈനാശുവിനൊപ്പം അയാളുടെ പ്രിയപ്പെട്ട വാഹനമായ രാജദൂത് ബൈക്കിന്റെ കഥകൂടിയാണ് ചിത്രം പറയുന്നത്. സൈക്കിള്‍ഷാപ്പുകാരന്‍ പൊറിഞ്ചുവിന്റെ മകന്‍ ഈനാശുവില്‍ നിന്ന് ബാര്‍ മുതലാളി സണ്ണിയുടെ അപ്പനായി പരിണമിക്കുന്ന ഈനാശുവിന്റെ ഒറ്റപ്പെടലുകളെയും പ്രതിസന്ധികളും സൈലന്‍സറിലൂടെ സംവിധായകന്‍ പറയുന്നുണ്ട്. കുടുംബത്തിലും സമൂഹത്തിലും സ്വന്തം ശബ്ദം നഷ്ടപ്പെട്ടതോടെ സമൂഹത്തോടുള്ള പ്രതിഷേധ സൂചകമായി തന്റെ ബൈക്കിന്റെ സൈലന്‍സര്‍ വെട്ടി മാറ്റിയാണ് ഈനാശുവിന്റെ യാത്രകള്‍. അലറി വിളിക്കുന്ന ബൈക്കിന്റെ ശബ്ദം ഈനാശുവിന്റെതു തന്നെയാണെന്ന് ചിത്രം പറയുന്നു. വർത്തമാനകാലത്തിന്റെ യഥാർത്ഥ്യങ്ങൾക്ക് ഏറെ പ്രധാന്യം നല്‍കുന്ന ചിത്രം കൂടിയാണിത്. പുതിയ കാലഘട്ടത്തിന്റെ മാറുന്ന കാഴ്ചകളും കുടുംബ ബന്ധങ്ങളിലെ വിള്ളലുകളുമായി ചിത്രം സംവേദിക്കുന്നതെങ്കിലും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയും സംഭവങ്ങളിലൂടെയുമാണ് പരിണമിക്കുന്നത്. ഈനാശുവിന്റ ഭാര്യ ത്രേസ്യയായി മീരാവാസുദേവും പുതിയ കാലഘട്ടത്തിന്റെ പ്രതിനിധിയായ മകന്‍ സണ്ണിയായ് ഇര്‍ഷാദും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നടനും നിർമ്മാതാവുമായ മുരളി മാട്ടുമ്മലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അമ്പതുകളിൽ ജീവിക്കുന്ന ഒരു കഥാപാത്രമായാണ് മുംബൈയിലെ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന മുരളി അഭിനയിക്കുന്നത്.
പി.എന്‍.ഗോപീകൃഷ്ണന്‍ തിരക്കഥ സംഭാഷണം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം: അശ്വഘോഷന്‍. എഡിറ്റര്‍: മനോജ് കണ്ണോത്ത്, സംഗീതം: ബിജിബാല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര. കലാസംവിധാനം: ഷെബീറലി. മേയ്ക്കപ്പ്: അമല്‍, വസ്ത്രാലങ്കാരം: രാധാകൃഷ്ണന്‍ മങ്ങാട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കൂത്തുപറമ്പ്, സ്റ്റില്‍സ്: അനില്‍ പേരാമ്പ്ര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സബിന്‍ കാട്ടുങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍: ബിനോയ് മാത്യു. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ജോസ് പി റാഫേൽ കൃഷ്ണകുമാര്‍ വാസുദേവന്‍, പി. അയ്യപ്പദാസ്, ജയന്‍ കടക്കരപ്പള്ളി.
രാമു, ബിനോയ് നമ്പാല, ജയരാജ് വാരിയര്‍, സാലു കെ. ജോര്‍ജ്, സ്‌നേഹ ദിവാകരന്‍, ശ്രീല നല്ലേടം, പാര്‍ത്ഥസാരഥി, ജോസ് പി. റാഫേല്‍, മുരളി മാട്ടുമ്മേല്‍, ജെയ്സ് ജോസ്, ദിനേശ് മനക്കലാത്ത്, അശോകൻ വളയം, സി.ആർ.രാജൻ, രവി പട്ടേന തുടങ്ങിയവര്‍ അഭിനയിക്കുന്നു.

::::::::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു

LEAVE A REPLY

Please enter your comment!
Please enter your name here