ആർത്തവത്തിന്റെ പേരിൽ സ്ത്രീ പ്രവേശനത്തെ തടയുന്നത് പുരുഷാധിപത്യ ധാർഷ്ട്യം; നിലപാട് കടുപ്പിച്ച് മാനസി

മുംബൈ റാഷണലിസ്റ്റ് അസോസിയേഷൻ ആരാധനയിലെ ലിംഗവിവേചനം എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച സംവാദത്തിൽ സ്ത്രീപക്ഷ നിലപാട് അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മാനസി.

0
ലിംഗവിവേചനം സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപിച്ചിരിക്കയാണെന്നും ആരാധനയിൽ മാത്രമല്ല സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലും സ്ത്രീ വിവേചനത്തിന് വിധേയയാകുന്നുണ്ടെന്ന് പ്രശസ്ത കഥാകാരി മാനസി അഭിപ്രായപ്പെട്ടു.

കുടുംബഘടനക്കുള്ളിൽ പുരുഷാധിപത്യം സ്ത്രീക്കു മേൽ അടിച്ചേൽപ്പിക്കപ്പെടുന്നതിന് സാമ്പത്തികമായ മേൽക്കോയ്മ ഒരു സുപ്രധാന കാരണം

ജീവശാസ്ത്രപരമായ ആർത്തവത്തിന്റെ പേരിൽ സ്ത്രീ പ്രവേശനത്തെ തടയുന്ന പുരുഷാധിപത്യ ധാർഷ്ട്യം സാമാന്യ നീതിക്കും ലിംഗസമത സങ്കല്പങ്ങൾക്കും നിരക്കുന്നതല്ലെന്നും അവർ പ്രസ്താവിച്ചു. മുംബൈ റാഷണലിസ്റ്റ് അസോസിയേഷൻ ആരാധനയിലെ ലിംഗവിവേചനം എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്ത് തന്റെ സ്ത്രീപക്ഷ നിലപാട് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മാനസി.
കുടുംബഘടനക്കുള്ളിൽ പുരുഷാധിപത്യം സ്ത്രീക്കു മേൽ അടിച്ചേൽപ്പിക്കപ്പെടുന്നതിന് സാമ്പത്തികമായ മേൽക്കോയ്മ ഒരു സുപ്രധാന കാരണം കൂടിയാണ്. പുരുഷന് വിധേയപ്പെട്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക ഇത്തരം ആശ്രിതത്വത്തിൽ നിന്ന് രൂപപ്പെടുന്ന അവസ്ഥയാണെന്നും ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഉയർന്നുവന്നു കൊണ്ടിരിക്കുന്ന “കുലസ്ത്രീ” പ്രതിഷേധ സമരങ്ങൾ ഈ പുരുഷവിധേയത്വത്തെയാണ് പ്രകടമാക്കുന്നതെന്നും മാനസി അടിവരയിട്ട് പറയുകയുണ്ടായി.

ദിവ്യ കളത്തിങ്ങൽ, രേഷ്മ രാധാകൃഷ്ണൻ തുടങ്ങിയവർ കേരളത്തിന്റെ ഈ തിരിച്ചു പോക്കിനെതിരെ ശക്തമായ ഭാഷയിൽ തങ്ങളുടെ സ്ത്രീപക്ഷ നിലപാടുകൾ വിശദീകരിച്ചു. സുരേഷ്.ടി.വിഷയാവതരണവും ദീപക് പച്ച, റിയാസ്, ഇന്ദു, കെ.ജി.രാജൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നല്കി. പ്രകാശ് കാട്ടാക്കട മോഡറേറ്റർ ആയിരുന്നു. വർഗീസ്.പി.എ. സ്വാഗതവും എത്സമ്മ കൃതജ്ഞതയും പറഞ്ഞു. ചെമ്പൂർ ആദർശ വിദ്യാലയമായിരുന്നു സംവാദത്തിന്റെ വേദി.
::::::::::::::::::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


മീശ വിവാദത്തിൽ ഹരീഷിനോടൊപ്പമെന്ന് മാനസി
സാമൂഹിക തരംഗമായി മാറാൻ പുതിയ എഴുത്തുകാർക്ക് കഴിയാതെ പോകുന്നുവെന്ന് കവിയും ചിന്തകനുമായ ഇ ഐ എസ് തിലകൻ
ആരാധനയിലെ ലിംഗവിവേചനം; സംവാദത്തിനൊരുങ്ങി മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here