അനുസ്മരണ യോഗങ്ങളിലെ കാപട്യത്തെ പൊളിച്ചടുക്കി മുംബൈ എഴുത്തുകാർ

0
പത്രപ്രവർത്തകനായ കാട്ടൂർ മുരളിയാണ് തുടക്കമിട്ടത്. അനുസ്മരണച്ചടങ്ങുകളിൽ ഉളുപ്പില്ലാതെ എത്തി കപട വാചകങ്ങളുടെയും വാഗ്ദാനങ്ങളുടെയും മുതലക്കണ്ണീരൊഴുക്കുന്നവരെ കണക്കിന് വിമർശിച്ചായിരുന്നു മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാളോരെ ബോധിപ്പിക്കാനും പത്രത്തിൽ പേരടിച്ചു കാണാനും മാത്രമായി തട്ടിക്കൂട്ടുന്ന ഇത്തരം ചടങ്ങുകൾക്ക് ഒരു തരി പോലും ആത്മാർഥതയില്ലെന്ന് കാട്ടൂർ തുറന്നടിക്കുന്നു. കാപട്യങ്ങളുടെ പല്ലവിയും അനുപല്ലവിയും പാടി ഇത്തരം വേദികളിൽ ആടിത്തിമിർത്തവരോട് മടുത്തെന്നു പറഞ്ഞാണ് മുരളി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ചരമപ്രശംസകൾ പോലും കപടമാണെന്ന അഭിപ്രായമാണ് കഥാകാരൻ മേഘനാഥനും മുരളിയുടെ പോസ്റ്റിനോട് പ്രതികരിച്ചത്. ദു:ഖപ്രകടനത്തിനു ശേഷം നേരെ ബാറിൽ പോകുന്നവരാണത്രെ കൂടുതൽ പേരും.
എന്നാൽ ബാറിൽ നടക്കുന്ന അനുശോചനങ്ങൾക്കാണ് പുറത്തു നടക്കുന്നതിനേക്കാൾ സത്യസന്ധതയെന്നു പറഞ്ഞാണ് അവതാരകനും എഴുത്തുകാരനുമായ പ്രസാദ് ഷൊർണൂർ പ്രതികരിച്ചത്.
അനുശോചനയോഗങ്ങള്‍ ഹിപോക്രസിയുടെ മറ്റൊരു പേരായിക്കഴിഞ്ഞിരിക്കുന്നുവെന്ന അഭിപ്രായക്കാരനാണ് എഴുത്തുകാരൻ ഗിരിജാ വല്ലഭൻ. പരേതാത്മാവിനോട് തെല്ലെങ്കിലും ബഹുമാനവും സ്നേഹവുമുണ്ടെങ്കില്‍ ഈ നാടകങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന ഉപദേശവും നൽകിയാണ് കാട്ടൂരിന്റെ പോസ്റ്റിനോട് ഗിരിജാവല്ലഭൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

നാടകവേദിയിലെ പുതുചലനങ്ങൾ ; സംവാദത്തിനൊരുങ്ങി കേരളീയ കേന്ദ്ര സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here