ശബരിമല അയ്യപ്പനുമായി ഗോകുലം ഗോപാലൻ

പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങൾ പോലെ തന്നെ മികച്ച സാങ്കേതികത്തികവോടെ ബിഗ് ബജറ്റ് ചിത്രമായിരിക്കും ശബരിമല അയ്യപ്പൻ.

0
സൂപ്പർ ഹിറ്റായി തീയേറ്ററുകൾ ഇളക്കി മറിച്ച കായംകുളം കൊച്ചുണ്ണിയുടെ വൻ വിജയത്തിന് ശേഷം ശബരിമല അയ്യപ്പ സ്വാമിയുടെ കഥ വെള്ളിത്തിരയിൽ എത്തിക്കുവാൻ ഒരുങ്ങുകയാണ് ഗോകുലം ഗോപാലൻ.

മമ്മൂട്ടിയെ നായകനാക്കി കേരളവർമ്മ പഴശ്ശിരാജ, മോഹൻലാലും നിവിൻപോളിയും ഒന്നിച്ച കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങൾ പോലെ തന്നെ മികച്ച സാങ്കേതികത്തികവോടെ ബിഗ് ബജറ്റ് ചിത്രമായിരിക്കും ശബരിമല അയ്യപ്പൻ. സന്തോഷ് ശിവൻ അടക്കമുള്ള പ്രമുഖർ ചിത്രത്തിനായി പ്രവർത്തിക്കുമെന്നും സൂചനകളുണ്ട്. പ്രോജക്ടിന്റെ അദ്യ ഘട്ട ചർച്ചകൾ നിർമ്മാതാവ് ഗോകുലം ഗോപാലൻ നടത്തി കഴിഞ്ഞതായാണ് അറിയുന്നത്.

വിവിധ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും അയ്യപ്പഭക്തൻമാർ ഉള്ളതിനാൽ ചിത്രത്തിന്റെ വിപണി സാധ്യത വലുതാണ്. നേരത്തെ അയ്യപ്പസ്വാമിയുടെ കഥ പറഞ്ഞ് പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ ഒട്ടുമിക്കവയും വിജയമായിരുന്നു. സണ്ണി വെയ്ൻ നായകനായെത്തുന്ന “പിടികിട്ടാപ്പുള്ളി’യാണ് ഗോകുലം മൂവീസ് നിർമ്മിക്കുന്ന പുതിയ ചിത്രം.


കേരളപ്പിറവിയും കാർട്ടൂൺ ശതാബ്ദി ആഘോഷവുമായി എയ്മയുടെ ‘കോക്കനട്ടൂൺസ്’
നവ കേരളത്തിനായി അരങ്ങേറിയ നവരാത്രി നൃത്തങ്ങൾ നവ്യാനുഭവമായി
കേരളത്തിന് അഞ്ചര കോടി രൂപയുടെ മരുന്നുകൾ കൈമാറി എയ്മ
കൊച്ചുണ്ണിയോ പക്കിയോ? പ്രേക്ഷക മനസ്സ് കീഴടക്കിയതാര് ? (Movie Review)

LEAVE A REPLY

Please enter your comment!
Please enter your name here