മഹായുതി സഖ്യ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകിയതോടെ വലിയ ചർച്ചകളും അഭ്യൂഹങ്ങളുമാണ് പ്രചരിക്കുന്നതെന്നും കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രണ്ടു ദിവസം ജന്മനാട്ടിൽ പോയതും കിംവദന്തികൾക്ക് കൂടുതൽ ഇടം നൽകിയെന്നും കല്യാൺ എം പി ശ്രീകാന്ത് ഷിൻഡെ എക്‌സിൽ കുറിച്ചു.
ഉപമുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്നാണ് ഡോ ശ്രീകാന്ത് ഷിൻഡെ പറയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും കേന്ദ്രസർക്കാരിൽ മന്ത്രിയാകാൻ അവസരം ലഭിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് ശ്രീകാന്ത് ഷിൻഡെ വ്യക്തമാക്കി. അധികാരസ്ഥാനങ്ങളോട് മോഹമില്ലെന്നും കല്യാണിലെ ജനപ്രതിനിധി പറഞ്ഞു. സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനത്തിനും വേണ്ടിയുള്ള മത്സരത്തിൽ തനില്ലെന്നും അടിവരയിട്ടു.
महायुतीच्या सरकारचा शपथविधी थोडा लांबल्यामुळे सध्या चर्चा आणि अफवा यांचे पीक फोफावले आहे. काळजीवाहू मुख्यमंत्री मा. श्री एकनाथ शिंदे यांनी प्रकृती अस्वास्थ्यामुळे दोन दिवस गावी जाऊन विश्रांती घेतली. त्यामुळे अफवांना अधिकच बहर आला. मी उपमुख्यमंत्री होणार अशा बातम्या प्रश्नचिन्हे…
— Dr Shrikant Lata Eknath Shinde (@DrSEShinde) December 2, 2024
മാധ്യമങ്ങളുടെ ആവേശവും മത്സരവും മനസ്സിലാക്കാൻ കഴിയുമെന്നും, എന്നാൽ യാഥാർത്ഥ്യത്തോട് മുഖം തിരിക്കരുതെന്നും ഷിൻഡെ ആവശ്യപ്പെട്ടു.
അതെ സമയം ആഭ്യന്തര വകുപ്പിന്റെ കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമെടുക്കാനിരിക്കെ ഏകനാഥ് ഷിൻഡെ എല്ലാ മീറ്റിംഗുകളും റദ്ദാക്കിയെന്നാണ് റിപോർട്ടുകൾ. ആരോഗ്യ പ്രശ്നമാണ് ചൂണ്ടിക്കാട്ടിയത്. നിലവിലെ തീരുമാനങ്ങളിൽ ഷിൻഡെ തൃപ്തനല്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു