തൃശൂരിൽ നിന്നും ഭൂരിപക്ഷത്തോടെ ജയിച്ച് ബിജെപിക്ക് കേരളത്തിൽ ആദ്യ അക്കൗണ്ട് തുറന്നു കൊടുത്താണ് സുരേഷ് ഗോപി ആദ്യം വാർത്തകളിൽ നിറയുന്നത്. പിന്നീടും മാധ്യമങ്ങളിൽ സജീവമാകാൻ സുരേഷ് ഗോപിക്ക് കാരണങ്ങൾ ഏറെയായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ സ്റ്റൈലും മാനറിസവുമാണ് ഫോർത്ത് എസ്റ്റേറ്റിനും കൗതുകക്കാഴ്ചയാകുന്നത്.
മ്യൂറൽ ഡിസൈനുള്ള വെള്ള ഷർട്ടും വെള്ളത്താടിയും തനത് ശൈലിയുമാണ് ലോക്‌സഭയിൽ എല്ലാവരുടെയും ശ്രദ്ധ നേടിയത്.
പാർലമെൻ്റിന് പുറത്ത് ഷർട്ടിൽ ശ്രീകൃഷ്ണന്റെ മ്യുറൽ ചിത്രവുമായി നടന്നു നീങ്ങുന്ന തൃശൂരിലെ ജനപ്രതിനിധി ദേശീയ മാധ്യമങ്ങളുടെയും ശ്രദ്ധ നേടി. എഎൻഐ റിപ്പോർട്ടറോട് സംസാരിക്കവെയാണ് തനിക്ക് ചുവർ ചിത്രങ്ങൾ ഇഷ്ടമാണെന്നും ഇതെല്ലം ആരാധകർ സമ്മാനമായി തന്നതാണെന്നും ഇത് പോലെ നിരവധി കളക്ഷൻസ് കൈയ്യിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞത്. ഇതിന് പ്രത്യേക സന്ദേശമൊന്നുമില്ലെന്നും എന്ത് ധരിക്കണമെന്നുള്ളത് വ്യക്തിഗതമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു