More
    HomeNewsഅപൂർവ്വ സംഗമ വേദിയായി ബോംബെ കേരളീയ സമാജം നവതി ഓഡിറ്റോറിയം

    അപൂർവ്വ സംഗമ വേദിയായി ബോംബെ കേരളീയ സമാജം നവതി ഓഡിറ്റോറിയം

    Published on

    spot_img

    ബോംബെ കേരളീയ സമാജത്തിന്റെ നവതി ഓഡിറ്റോറിയത്തിലാണ് അപൂർവ്വ സംഗമത്തിനായി വേദിയായത്. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് കൺട്രോൾ ഓഫ് അക്കൗണ്ട് ഓഫീസിൽ ജോലിയിൽ പ്രവേശിച്ച മുൻജീവനക്കാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു നവംബർ 30ന് സംഗമം നടന്നത്. മലയാളികളായ ടി.ആർ.ജനാർദ്ദനൻ ടിവി രാജീവൻ എ വി സുനിൽകുമാർ സാലി ജാമ്മ എന്നിവരാണ് നേതൃത്വം നൽകിയത്.

    കേന്ദ്ര സർക്കാരിൻറെ വിവിധ വകുപ്പുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള സാധനസാമഗ്രികൾ എത്തിച്ചു നൽകിയിരുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സപ്ലൈസ് ആൻഡ് ഡിസ്പോസൽ (ഡിജി എസ്എൻഡി) കണക്കുകളും ഓഡിറ്റും നടത്തിയിരുന്ന കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിൻ്റെ കീഴിൽ പ്രവർത്തിച്ചിരുന്ന പേ ആന്റ് എക്കൗണ്ട്സ് സ്പ്ലൈ ഓഫീസിലെ എല്ലാ വിഭാഗത്തിൽപ്പെട്ട മുൻജീവനക്കാരും സപ്ലൈ ആക്ട് 2024 എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടിയുടെ ഭാഗമായിരുന്നു.

    രാജ്യത്തിൻറെ വിവിധ കോണിൽ നിന്നും ചേക്കേറിയ വിവിധ ഭാഷക്കാരായ സഹപ്രവർത്തകരാണ് ഈ കൂട്ടായ്മയുടെ ഭാഗമായി ഒത്തു കൂടിയത്.

    ജാതി മത ഭാഷാ ഭിന്നതകളില്ലാതെ വർഷങ്ങളോളം ബല്ലാർഡ് എസ്റ്റേറ്റിലെ എക്സ്ചേഞ്ച് ബിൽഡിങ്ങിൽ പകലന്തിയോളം കഴിഞ്ഞവരാണ് ഒരുമയുടെ കുടക്കീഴിലെത്തി ഒരു പകൽ മുഴുവൻ ചിലവഴിച്ച് കരുതലിന്റെയും സ്നേഹത്തിന്റെയും ഊർജ്ജം പ്രസരിപ്പിച്ചത്.

    91 വയസ്സ് കഴിഞ്ഞ വിനോദ് ദോഷിയും 60 ൻ്റെ നിറവിൽ ഓടി നടന്നിരുന്ന സൈമൺ ഡിസൂസയും സാധന പാർക്കറുമെല്ലാം നൂറോളം പേർ പങ്കെടുത്ത സംഗമത്തിൽ നിന്ന് അടുത്തവർഷം വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഫോട്ടോഷൂട്ടുo കഴിഞ്ഞു മടങ്ങിയത്.

    Latest articles

    പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)

    ഡോംബിവ്‌ലി ഹോളി ഹോളിഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജാണ് വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി പൂർവ്വ...

    കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്

    കേംബ്രിഡ്ജ് : ഗുരുദേവ ദർശനം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷണത്തിൻ്റെ ഭാഗമാകുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ദക്ഷിണ ഏഷ്യൻ റിസർച്ച് ആൻഡ്...

    രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്

    ഡോംബിവ്‌ലി കേരളീയ സമാജം മുൻ ജി സി അംഗം, മുൻ വിദ്യാഭ്യാസ കാര്യദർശി എന്നീ നിലകളിൽ സാമൂഹിക രംഗത്ത്...

    ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു

    മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ - ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി...
    spot_img

    More like this