ഓട്ടൻതുള്ളലിൽ പലതും പറയും …. ഉല്ലാസനഗർ സാംസ്കാരികവേദിയെ ധന്യമാക്കി കേരളീയ കലാരൂപങ്ങൾ

കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ ഉയർത്തിക്കാണിക്കുന്നതായിരുന്നു സാംസ്‌കാരിക വേദിയുടെ വാർഷികഘോഷ ചടങ്ങിന് മിഴിവേകിയത്

0
ഉല്ലാസ് നഗർ കേരള സാംസ്കാരിക വേദിയുടെആഭിമുഖ്യത്തിൽ നടന്ന മുപ്പതാമത്‌ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. സാമൂഹിക പ്രവർത്തകനായ ഉപേന്ദ്ര മേനോൻ മുഖ്യാഥിതിയായ ചടങ്ങിൽ പ്രസിഡന്റ് ശശി നായർ സെക്രട്ടറി ഡോ വി എസ് പിള്ളൈ, ക്രിസ്റ്റി സർ , ലോക കേരള ലോകസഭാംഗം പി.കെ.ലാലി, ട്രെഷറർ അപ്പുകുട്ടൻ നായർ, സക്കറിയ, ഷമ്മി മണ്ടുപാല എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ ഉപേന്ദ്ര മേനോൻ സോവനീർ പ്രകാശനം ചെയ്തു.എസ് എസ് ൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.
മലയാളം ക്ലാസ് കുട്ടികൾ അവതരിപ്പിച്ച ദേശ ഭക്തി ഗാനവും, വിഷ്ണു രാജിന്റെ കവിതയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.ആര്യ നവീൻ നായർ അവതരിപ്പിച്ച നാടോടി നൃത്തവും കൈകൊട്ടിക്കളിയും വ്യത്യസ്ത മായ ദൃശ്യ ചാരുത നൽകി.
ഡോ വി എസ് പിള്ളൈ യുടെ രചനയിൽ അരങ്ങേറിയ ഓട്ടൻ തുള്ളൽ മികച്ച അവതരണ ശൈലികൊണ്ട് വിപിനും സംഘവും മികവുറ്റതാക്കി. ഓട്ടന് തുള്ളലിന് സംഗീതം വിനയ് മേനോനും നിധിൻ നായരും, മൃതംഗം അഖിലുമായിരുന്നു.

 

തുടർന്ന് കോഴിക്കോട് സങ്കീർത്തന അവതരിപിച്ച ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി എന്ന നാടകവും അരങ്ങേറി.

::::::::

WATCH AMCHI MUMBAI FOR THE HIGHLIGHTS

On Sunday @ 7.30 am in KAIRALI TV
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


നന്മ വറ്റാതെ മുംബൈ
ഇരുട്ടിന്റെ മറവിൽ നടന്ന കാര്യങ്ങൾ അവൾ വെളിപ്പെടുത്തി; സോഷ്യൽ മീഡിയയിൽ ചർച്ചയായ MeToo ഷോർട്ട് ഫിലിം (Watch Video)
കടുംകാപ്പി പ്രണയ ചിത്രത്തിന് മുംബൈയിലും ആരാധകർ (Watch Video)
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനത്തോട് പ്രതികരിച്ചു മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here