ക്യാമ്പിനെ അർഥവത്താക്കിയും ആഘോഷമാക്കിയും എഴുപതോളം കുട്ടികൾ

ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ നടന്ന നാല് ദിവസം നീണ്ട കുട്ടികൾക്കായുള്ള വ്യക്തിത്വ വികസന ക്യാമ്പ് മാതൃകയായി

0
ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ നടന്ന നാല് ദിവസം നീണ്ട കുട്ടികൾക്കായുള്ള വ്യക്തിത്വ വികസന ക്യാമ്പിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു വൺ വേൾഡ് സ്കൂൾ ഓഫ് വേദാന്തയുടെ ഡയറക്ടർ സ്വാമി മുക്താനന്ദയാതി. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം കുട്ടികളാണ് നാല് ദിവസമായി ക്യാമ്പിന്റെ ഭാഗമായി ഇവിടെ താമസിച്ചു പുതിയ സംസ്കാരവും ശീലങ്ങളും സ്വായത്തമാക്കിയത്.
കുട്ടികൾ കുടുംബ പശ്ചാത്തലത്തിൽ നിന്നും മാറി സാമൂഹിക പശ്ചാത്തലത്തിലേക്ക് വന്നു ഇഴുകി ചേരുമ്പോൾ കുട്ടികൾക്ക് ഒരുപാടു മാറ്റങ്ങൾ സംഭവിക്കുന്നുവെന്നു ഇത്തരം ക്യാമ്പുകളുടെ നേട്ടങ്ങൾ വിശദീകരിച്ചു കൊണ്ട് സ്വാമി മുക്താനന്ദ യതി പറഞ്ഞു.
ഓരോ കുട്ടിയുടെയും ഉള്ളിൽ ഇരിക്കുന്ന സർഗഗാത്മകമായ കഴിവുകൾ കണ്ടെത്തി അവനെ നല്ലൊരു വ്യക്തിത്വമുള്ളവരാക്കി സമൂഹത്തിനു പ്രയോജനവും മാതൃകാപരവും ആയ രീതിയിൽ വളർത്തിയെടുക്കാനും അവർക്കു നല്ല മൂല്യങ്ങൾ പ്രദാനം ചെയ്തു നന്മയുള്ള മനുഷ്യനാക്കി തീർക്കുവാനും വേണ്ടിയാണ് ഇത്തരം ക്യാമ്പുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാതാ നിത്യാ ചിന്മയി പറഞ്ഞു.

വൺ വേൾഡ് സ്കൂൾ ഓഫ് വേദാന്തയുടെ ഡയറക്ടർ സ്വാമി മുക്താനന്ദയാതി, മാതാ നിത്യാ ചിന്മയി, മാതാ ശബരി ചിന്മയി എന്നിവർ 5 ദിവസം നീണ്ട വ്യക്തിത്വ വികസന ക്യാമ്പിനെ നയിച്ചു

പുതു തലമുറയിലെ കുട്ടികളുടെ ബുദ്ധിയെയും വളർച്ചയെയും കണ്ടെത്താനും ക്യാമ്പ് വേദിയായി. എങ്ങിനെ സമൂഹത്തിനു ഉതകുന്ന തരത്തിൽ ജീവിക്കാമെന്നെല്ലാം സ്വായത്തമാക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് അഖിൽ മോഹനനും സ്വാതിയും, പ്രണവും, അഭിഷേകുമെല്ലാം. ക്യാമ്പിൽ പരസ്പര സ്നേഹത്തോടെയും സൗഹൃദത്തോടെയും ക്രിയാത്മകയി ചിലവഴിച്ച നല്ല നാളുകൾ അവസാനിച്ചതിലുള്ള സങ്കടത്തിലാണ് പങ്കെടുത്ത കുട്ടികളെല്ലാം. അഞ്ചു ദിവസം പോയതറിഞ്ഞില്ലെന്നു പറഞ്ഞ കുട്ടികൾ പെട്ടെന്ന് പിരിയേണ്ടി വരുന്നത്തിലുള്ള സങ്കടവും മറച്ചു വച്ചില്ല. സമാപന ചടങ്ങിൽ ആടിയും പാടിയും ക്യാമ്പിനെ ആഘോഷമാക്കിയാണ് കുട്ടികൾ വിട പറഞ്ഞത്.
യോഗ , മെഡിറ്റേഷൻ, ബുദ്ധിപരമായ വികാസത്തിന് സാമൂഹിക നന്മയുള്ള ചർച്ചകൾ, ഭാരത ത്തിന്റെ പൈതൃകമായ ഭജനങ്ങളും , ഭാഷാപരമായ ഉന്നതിക്കുവേണ്ടി സംസ്കൃതം അഭ്യസിപ്പിക്കുവാനും, കഴിഞ്ഞ സംതൃപ്തിയിലാണ് കേരളത്തിൽ നിന്നെത്തി ക്യാമ്പിനെ നയിച്ച സ്വാമി മുക്താനന്ദ യതി, മാതാ നിത്യാ ചിന്മയി, മാതാ ശബരി ചിന്മയി എന്നിവരെല്ലാം. മൂല്യബോധമുള്ള നല്ല സിനിമകൾ പ്രദർശിപ്പിച്ചും ചർച്ചകളിൽ പങ്കെടുപ്പിച്ചുമൊക്കെയാണ് ക്യാമ്പിനെ കൂടുതൽ സജീവമാക്കിയിരുന്നത്.
അഞ്ചു ദിവസമായി നെരൂളിലെ ക്യാമ്പിൽ താമസിച്ചു ജീവിതത്തിന്റെ മൂല്യങ്ങളും, സംസ്കാരവും മനസിലാക്കി ആത്മവിശ്വാസം നേടിയ കുട്ടികളിലെ പ്രകടമായ മാറ്റങ്ങളിൽ രക്ഷിതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. വിവിധ മേഖലകളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഇത്തരം ക്യാമ്പുകൾ സഹായകമാണെന്ന് ഇവരെല്ലാം അഭിപ്രായപ്പെട്ടു.
കുട്ടികളുടെ മാനസികോല്ലാസത്തിനും ഭൗതിക വികാസത്തിനും സമഗ്രമായ ഒരു പദ്ധതി ഒരുക്കാനാണ് എട്ടുവർഷമായി ശ്രീനാരായണമന്ദിര സമിതി ശ്രമിക്കുന്നതെന്ന് അധ്യാപികയായ മായാ സഹജൻ അഭിപ്രായപെട്ടു.വളരെയധികം മൂല്യാധിഷ്ഠിതമായ ക്ലാസ്കളാണ് നൽകിയിരുന്നതെന്നും മായാസഹജൻ പറഞ്ഞു.
മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ രംഗത്തിന് സാമൂഹിക പ്രതിബദ്ധയോടെ മികച്ച സേവനങ്ങൾ നൽകി മാതൃകയായ സംഘടനയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ മലയാളി പ്രസ്ഥാനമായ ശ്രീനാരായണ മന്ദിര സമിതി. എം ഐ ദാമോദരൻ ചെയർമാൻ ആയ മന്ദിര സമിതിയുടെ മറ്റു സാരഥികൾ എൻ എസ് സലിംകുമാർ, എൻ ശശിധരൻ, എൻ മോഹൻദാസ്, ഓ കെ പ്രസാദ്, കെ നടരാജൻ തുടങ്ങിയവരാണ്.

 

Watch Highlights in Amchi Mumbai

on Sunday @ 7.30 am in KAIRALI TV

::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


നവ കേരളത്തിനായി ശ്രീനാരായണ മന്ദിര സമിതി 50 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി
മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ യുവ സംഗമം നടന്നു
വിദ്യാഭ്യാസ മേഖലയിൽ വികസന പദ്ധതികളുമായി ശ്രീനാരായണ മന്ദിര സമിതി
ഗുരുദർശനങ്ങൾ സ്വാർഥ താൽപര്യങ്ങൾക്കായി പലരും വളച്ചൊടിക്കുന്നു; മതസാഹോദര്യമാണ് ശ്രീനാരായണ ഗുരുവിന്റെ മതദർശനം
ഹാട്രിക് അംഗീകാര നിറവിൽ ശ്രീനാരായണ ബാങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here