രോഗ ഭീതിയിൽ ഇർഫാൻ ഖാൻ; നല്ലത് വരാൻ ആശംസിച്ചു ദുൽഖറും, അഭിഷേകും

ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും രോഗ വിവരം താൻ തന്നെ വെളിപ്പെടുത്താമെന്നും ഇർഫാൻ ഖാൻ

0

ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അസ്വസ്ഥനാണ് . എന്തോ അപൂര്‍വ്വ രോഗം തന്നെ ബാധിച്ചിരിക്കുകയാണെന്നും സമ്മർദ്ദം നിറഞ്ഞ വിഷമ ഘട്ടത്തിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും ഇർഫാൻ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത് . ശരിക്കും എന്ത് രോഗമാണ് പിടിപെട്ടിട്ടുള്ളതെന്ന് പത്തു ദിവസത്തിനകം അറിയുവാൻ കഴിയുമെന്നും അത് താൻ തന്നെ വെളിപ്പെടുത്തണമെന്നും ഇർഫാൻ തന്റെ പോസ്റ്റിൽ പറയുന്നു.

വേറിട്ട കഥകള്‍ തേടി നടന്നപ്പോള്‍ ഒരിക്കലും കരുതിയില്ല അതൊരു വേറിട്ട രോഗത്തിലേക്ക് തന്നെ കൊണ്ടെത്തിക്കുമെന്ന്. ഒരിക്കലും തളരില്ലന്നും, രോഗമെന്തായാലും അതിനോട് പോരാടുക തന്നെ ചെയ്യുമെന്നും ഇർഫാൻ വൈകാരികമായി സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരിക്കയാണ് . തന്റെ കുടുംബവും സുഹൃത്തുക്കളും തനിക്കൊപ്പമുണ്ടെന്നും നല്ലത് വരാന്‍ ആശംസിക്കു എന്നുമായിരുന്നു ഇര്‍ഫാന്‍ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഇത്തരമൊരു വിഷമസ്ഥിതിയില്‍ നിന്നും പുറത്ത് കടക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് താനും കുടുംബവുമെന്നും ഇർഫാൻ പറയുന്നു. ഇതുപോലൊരു പരീക്ഷണം നടക്കുന്ന സമയത്ത് ഊഹപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. പത്ത് ദിവസത്തിനുള്ളില്‍ രോഗം എന്താണെന്നുള്ള സ്ഥിതികരണം വരും. അതിനു ശേഷം താൻ തന്നെ വിവരങ്ങൾ അറിയിക്കാമെന്നുമാണ് ഇർഫാൻ സൂചിപ്പിച്ചിരിക്കുന്നത്.

മലയാളി നടി പാർവതിയോടൊപ്പം ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ഇർഫാൻ ജൂണിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ദുൽഖർ സൽമാൻ ചിത്രത്തിലും പ്രധാന വേഷം ചെയ്യുന്നുണ്ട്. നന്മകൾ നേർന്നു കൊണ്ടും വേഗം സുഖം പ്രാപിക്കാൻ ആശംസിച്ചു കൊണ്ടുമാണ് ഇർഫാന്റെ ട്വീറ്റിനോട് ദുൽഖർ സൽമാൻ, സുനിൽ ഷെട്ടി അഭിഷേക് ബച്ചൻ റീട്വീറ്റ് ചെയ്തിരിക്കുന്നത്


ഞാനും ‘ആമി’ കണ്ടു.  

LEAVE A REPLY

Please enter your comment!
Please enter your name here