ശ്രീനാരായണ മന്ദിരസമിതി കലോത്സവത്തിന് ഡിസംമ്പർ 1ന് കൊടിയേറും

ഡിസംബർ 1 , 2 തീയതികളിലായി ചെമ്പൂരിൽ കലോത്സവത്തിന് വേദിയൊരുങ്ങും

0
മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം ഡിസംബർ 1 , 2 തീയതികളിൽ ചെമ്പൂർ പി. എൽ. ലോഖണ്ഡേ മാർഗിലെ ശ്രീനാരായണ നഗറിൽ നടക്കും. സമിതിയുടെ 41 യൂണിറ്റുകളിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും കലോത്സവത്തിൽ മാറ്റുരക്കും.
ശ്രീനാരായണ നഗറിലെ ശ്രീനാരായണ ഗുരു വിദ്യാഭ്യാസ സമുച്ചയത്തിലെ മൂന്നു വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഭരത നാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, തിരുവാതിര, ഒപ്പന, സിനിമാഗാനാലാപനം, ലളിതഗാനം, ശാസ്ത്രീയസംഗീതം , ഗുരുദേവകൃതി പാരായണം, പ്രസംഗം, പെൻസിൽ ഡ്രോയിങ് , പെയിന്റിങ്, ഉപന്യാസം, പ്രസംഗം, കവിതാ പാരായണം തുടങ്ങിയ ഇനങ്ങളിലുള്ള മത്സരങ്ങൾ നാലു ഗ്രൂപ്പുകളായാണ് നടത്തുന്നത്. വിജയികൾക്ക് പ്രശംസാപത്രവും ട്രോഫിയും സമ്മാനിക്കും. അറുനൂറിലധികം പേർ മത്സരത്തിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി സമിതി ജനറൽ സെക്രട്ടറി എൻ. എസ്. സലിംകുമാർ അറിയിച്ചു.

Mandira Samithi Kalolsavam
Date : Saturday & Sunday December 1 & 2
Venue : Sreenarayana Mandira Samithi, Chembur


ഗുരുദർശനങ്ങൾ സ്വാർഥ താൽപര്യങ്ങൾക്കായി പലരും വളച്ചൊടിക്കുന്നു; മതസാഹോദര്യമാണ് ശ്രീനാരായണ ഗുരുവിന്റെ മതദർശനം
നവ കേരളത്തിനായി ശ്രീനാരായണ മന്ദിര സമിതി 50 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി
വിദ്യാഭ്യാസ മേഖലയിൽ വികസന പദ്ധതികളുമായി ശ്രീനാരായണ മന്ദിര സമിതി
സന്തുഷ്ടമായ കുടുംബ ജീവിതത്തിന് പരസ്പര വിട്ടുവീഴ്ച അനിവാര്യമെന്ന് എൽ ഐ സി ഇൻവെസ്റ്റ്മെന്റ് ഓഫീസർ അജിത്കുമാർ
ഹാട്രിക് അംഗീകാര നിറവിൽ ശ്രീനാരായണ ബാങ്ക്
ക്യാമ്പിനെ അർഥവത്താക്കിയും ആഘോഷമാക്കിയും എഴുപതോളം കുട്ടികൾ

LEAVE A REPLY

Please enter your comment!
Please enter your name here