ശരീരത്തെ പാട്ടിലാക്കുന്ന സംഗീത വിദ്യയുമായി അലക്സ് പോൾ മുംബൈയിൽ

സിനിമാ സംഗീതത്തിൽ നിന്നും ലഭിക്കാത്ത ആനന്ദമാണ് തനിക്ക് ഇതിലൂടെ ലഭിക്കുന്നതെന്നും പ്രശസ്ത സംഗീത സംവിധായകനായ അലക്സ് പോൾ.

0
കോശസമൃദ്ധമായ മനുഷ്യശരീരം വൈവിധ്യതകളുടെ സമാനതകളില്ലാത്ത ദ്വീപസമൂഹമാണെന്ന് അവകാശപ്പെടുമ്പോഴും ഈ കോശങ്ങൾക്ക് താളവും ശ്രുതിയും നൽകി പാട്ടിലാക്കുമ്പോഴാണ് ഒരാൾക്ക് ഉന്മേഷവും ഉത്സാഹവും പ്രകടമാകുന്നതെന്ന സന്ദേശമാണ് അലക്സ് പോൾ പറയുന്നത്. സംഗീത ചികത്സയിലൂടെ സ്വായത്തമാക്കാവുന്ന വിദ്യകളെ യുക്തിയോടെ  സ്ഥാപിക്കുകയായിരുന്നു പ്രശസ്ത സംഗീത സംവിധായകനായ അലക്സ് പോൾ.
മുംബൈയിൽ ഒ.എൻ.ജി.സി. മലയാളി സമാജത്തിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അലക്സ് പോളിന്റെ നേതൃത്വത്തിലുള്ള മ്യൂസിക് തെറാപ്പി നടന്നത്.
ഗോരേഗാവിലെ സെയ്‌ന്റ് പയസ് കാമ്പസിലുള്ള ആശാ കിരൺ ഹാളിൽ വിവിധ പ്രായക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഓ എൻ ജി സി ജനറൽ മാനേജർ ജിമ്മി ജോസഫും ഡെപ്യൂട്ടി ജനറൽ മാനേജർ എൻ ചന്ദ്രശേഖരനും ചേർന്ന് ചടങ്ങ്  ഉത്‌ഘാടനം ചെയ്തു. അലക്സ് പോൾ, പരിമള നാരായണൻ, അനിൽ ദിവാകരൻ,  ലെൻസി സജി എന്നിവർ പ്രസംഗിച്ചു.
ഭാഷാ പ്രചാരണത്തിന്റെ ഭാഗമായി വത്സല ഗിരിജൻ ചൊല്ലിക്കൊടുത്ത മലയാളം മിഷന്റെ ഭൂമി മലയാളം ഭാഷാ പ്രതിജ്ഞാ വാചകങ്ങൾ സദസ്സ് ഏറ്റു പറഞ്ഞു
സംഗീതത്തിന് വൈകാരികതകളെ ഉദ്ദീപിപ്പിക്കാന്‍ സാധിക്കും എന്ന സവിശേഷതയുണ്ട്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സംഗീതം സ്വാധീനിക്കുന്നു. രോഗങ്ങളെ വരുതിയിലാക്കാനും രോഗശാന്തിയ്ക്കും മരുന്നു മാത്രമല്ല സാധ്യമായ എല്ലാ വഴികളും വൈദ്യശാസ്ത്രം പരീക്ഷിക്കാറുണ്ട്.
മരുന്നുകള്‍ പരാജയപ്പെടുന്നിടത്ത് മറ്റ് പല ചികിത്സാ രീതികളും വിജയിച്ച ചരിത്രം വൈദ്യശാസ്ത്രത്തിന് പറയാനുമുണ്ട്. അത്തരത്തില്‍ രോഗ ചികിത്സയില്‍ വൈദ്യ ശാസ്ത്രത്തിന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ് സംഗീതം. ആഗോളതലത്തില്‍ പല രോഗങ്ങള്‍ക്കും സംഗീത ചികിത്സ പ്രയോജനപ്പെടുത്തി വരുന്നു.
ഏകദേശം മൂന്ന് മണിക്കൂർ നീണ്ട സംഗീത ചികിത്സയിൽ പങ്കെടുത്തവർ ആവേശത്തോടെയാണ് അനുഭവങ്ങൾ പങ്കു വച്ചത്. സംഗീതത്തിന്റെ മാന്ത്രിക വശങ്ങൾ തൊട്ടറിഞ്ഞതിൽ പലര്ക്കും സന്തോഷം അടക്കാനായില്ല
ഡോംബിവ്‌ലി നാസിക് റോഡിൽ  നിന്നെത്തിയ സുരേഷ് ബേബി ഒരു റോഡ് അപകടത്തെ തുടർന്ന് കഴിഞ്ഞ നാല് മാസമായി ചികിത്സയിലാണ്. പരസഹായത്തോടെയാണ് ഇവിടെയും എത്തിയത്. എന്നാൽ സംഗീത ചികിത്സ വരുത്തിയ മാറ്റങ്ങൾ സുരേഷിന്റെ ആത്മവിശ്വാസം കൂട്ടിയിരിക്കയാണ്.
ഗാനമേളയിൽ നിന്നും വ്യത്യസ്തമായ ആനന്ദമാണ് യഥാർത്ഥ സംഗീതത്തിൽ നിന്നും ലഭിക്കുന്നതെന്നാണ് അലക്സ് പോൾ പറയുന്നത്.
സംഗീതത്തിന്റെ ശക്തി മനുഷ്യരിലേക്ക് പകർന്ന് നൽകുകയെന്ന ഉദ്യമമാണ് നടപ്പാക്കുന്നതെന്നും സിനിമാ സംഗീതത്തിൽ നിന്നും ലഭിക്കാത്ത ആനന്ദമാണ്  ഇത്തരം പരിപാടികൾ പ്രദാനം ചെയ്യുന്നതെന്നും അലക്സ് വ്യക്തമാക്കി.
മുംബൈ മലയാളികൾക്ക് പ്രയോജനപ്പെടുന്ന ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞ ചാരിതാർത്ഥത്തിലാണ് സമാജം പ്രസിഡന്റ് വിത്സൺ തോമസ്. ഇതാദ്യമായാണ് മുംബൈ മലയാളികൾക്കായി ഒരു മ്യൂസിക് തെറാപ്പിക്ക് വേദിയൊരുങ്ങിയത്.

Watch highlights of the event in Amchi Mumbai

on Sunday @ 7.30 am in Kairali TV

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


ഓട്ടൻതുള്ളലിൽ പലതും പറയും …. ഉല്ലാസനഗർ സാംസ്കാരികവേദിയെ ധന്യമാക്കി കേരളീയ കലാരൂപങ്ങൾ
ഓൺലൈൻ സിൽക്ക് സാരിക്കച്ചവട തട്ടിപ്പിനെതിരെ പരക്കെ പരാതി
മലയാള നാടക ഗാനങ്ങൾ കോർത്തിണക്കി മധുരിക്കും ഓർമ്മകളുമായി ഗോൾഡൻ വോയ്‌സ് മത്സരവേദി ഒരുങ്ങുന്നു.


 

LEAVE A REPLY

Please enter your comment!
Please enter your name here