പുണെ ചിഞ്ച്‌വാഡ് മലയാളി സമാജത്തിന്റെ വനിതാ വിഭാഗമായ സി.എം.എസ്. വനിതാവേദി പിംപ്രി ചിഞ്ച്‌വാഡിലെ മലയാളി സംഘടനകളുമായി ചേർന്നാണ് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് നിഗഡി പ്രാധികരണിലുള്ള സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ തിരുവാതിര അരങ്ങേറും.
ചിഞ്ച്‌വാഡ് മലയാളി സമാജം, നിഗഡി മലയാളി സമാജം, മലയാളി കൾച്ചറൽ സൊസൈറ്റി ചിക്കലി, കേരള കൾച്ചറൽ അസോസിയേഷൻ പിംപ്രി കൈരളി വനിതാവേദി പിംപ്രി, മോഷി മലയാളി അസോസിയേഷൻ, കേരളീയ സമാജം സാംഗ്‌വി, പിംപ്ലെ സൗദാഗർ മലയാളി സമാജം, ഇന്ദ്രായണി നഗർ മലയാളി സമാജം, സംഗമം മലയാളി സമാജം ,കൾച്ചറൽ അസോസിയേഷൻ സാംഗ്‌വി എന്നീ സംഘടനകളിൽ നിന്നുള്ള 200-ഓളം സ്ത്രീകൾ മെഗാ തിരുവാതിരയിൽ പങ്കെടുക്കും.
താരവർമ മെഗാതിരുവാതിര മുഖ്യാതിഥിയാകും. മെഗാ തിരുവാതിരയിൽ പങ്കാളികളായ 11 സംഘടനകളുടെ നേതൃത്വത്തിലാണ് ഘോഷയാത്ര ആരംഭിക്കുക. അകമ്പടിയായി പിംപ്രി ശബരി വനിതാ ശിങ്കാരിമേളം ഗ്രുപ്പിന്റെ ശിങ്കാരിമേളവും ഉണ്ടാകുമെന്ന് ചിഞ്ച്‌വാഡ് മലയാളി സമാജം പ്രസിഡന്റ് ടി.പി. വിജയൻ, വനിതാവിഭാഗം കൺവീനർ പ്രവീജ വിനീത് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 98220 31543 ,94220 36766 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.