മുംബൈ അരുവിപ്പുറം പുണ്യ കർമ്മം കുട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് മുംബൈയിൽ നിന്നുള്ള ഭക്തസംഘം 92മത് ശിവഗിരി തീർത്ഥാടനത്തിൽ ങ്കെടുത്തത്. ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യുണിയൻ പ്രസിഡൻറ് എം. ബിജുകുമാർ, വൈസ് പ്രസിഡൻ്റ് ടി.കെ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ട തീർഥാടന യാത്രക്ക് ശേഷമാണ് സംഘം മുംബൈയിൽ മടങ്ങിയെത്തിയത്.
ഗുരുദേവന്‍ പ്രായോഗിക വേദാന്തിയായിരുന്നു. മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. മതത്തേയും തത്വദര്‍ശനത്തേയും ഗുരുദേവന്‍ അതിനായി പ്രയോജനപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ വിജ്ഞാനദാന യജ്ഞമാണ് ശിവഗിരി തീർത്ഥാടനം. വിശ്വ ഗുരു വിഭാവനം ചെയ്ത വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി,സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനം തുടങ്ങി അറിവിൻ്റെ തീർത്ഥാടനമായാണ് ശിവഗിരി തീർത്ഥാടനം അറിയപ്പെടുന്നത്
ഡിസംബർ 31 ന് നടന്ന ഘോഷയാത്രയിൽ അരുവിപ്പുറം പുണ്യ കർമ്മം, മുംബൈ കുട്ടായമയോടൊപ്പം കേരള നിയമസഭാ സമാജികൻ ചാണ്ടി ഉമ്മനും പങ്കെടുത്തു.
മൂന്ന് ദിവസം നടന്ന വിജ്ഞാനദാന തീർത്ഥാടനത്തിന് ശേഷം മഹാകവി കുമാരാനാശാൻ്റെ തോന്നയ്ക്കലുള്ള സ്മാരകം, ഗുരുദേവൻ ഭൂജാതനായ ചെമ്പഴത്തി വയൽ വാരം ഗൃഹം, മലയാളക്കരയിൽ നവോഥാനത്തിന് തുടക്കം കുറിച്ച അരുവിപ്പുറം ശിവപ്രതിഷ്ഠ കുടികൊള്ളുന്ന മഠം തുടങ്ങിയ പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചാണ് മുംബൈയിൽ നിന്നുള്ള ഭക്തസംഘം മടങ്ങിയത്.
യാത്രാമധ്യേ തീർത്ഥാടകർക്കായി ഭക്ഷണമൊരുക്കിയത് കെ.റ്റി.പ്രകാശ് ( നെരുൾ), രതീഷ് ബാബു (ശാഖാ സെക്രട്ടറി- നെരൂൾ), എ.കെ .പ്രദിപ് കുമാർ (എയിംസ് ഗ്രുപ്പ് മുംബൈ & കലാ ഗുരുകുലം,കണ്ണൂർ), ശ്രി.ജയൻ തോപ്പിൽ (വിസ്മയാ ഡൈമണ്ട്, ത്രിശ്ശൂർ) ശ്രി.എസ്സ് രാജസേനൻ, (വള്ളിക്കാവ്) കെ.കെ. സുധാകരൻ & സുദർശന പണിക്കർ ( സാക്കി നാക്ക) എന്നിവരാണ്. കേരളത്തിൽ തീർഥാടകർക്ക് യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തിയതാണ് സി.എച്ച്. ബാലൻ & പി.ജി. ബാലചന്ദ്രൻ എന്നിവരും തീർത്ഥാടനത്തിന്റെ ഭാഗമായത്. പി.കെ ബാലകൃഷ്ണൻ, രതീഷ് ബാബു എന്നിവർ ഏകോപനം നിർവഹിച്ചു.