More
    HomeNewsഒരേ താളത്തില്‍ ഇതര ഭാഷക്കാരടങ്ങുന്ന ഇരുനൂറോളം വനിതകൾ; വിസ്മയകാഴ്ചയൊരുക്കി മെഗാ തിരുവാതിര

    ഒരേ താളത്തില്‍ ഇതര ഭാഷക്കാരടങ്ങുന്ന ഇരുനൂറോളം വനിതകൾ; വിസ്മയകാഴ്ചയൊരുക്കി മെഗാ തിരുവാതിര

    Published on

    spot_img

    പൂനെയിലെ ചിഞ്ച്‌വാഡ് മലയാളിസമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിംപ്രി ചിഞ്ച്‌വാഡിലെ മലയാളി സംഘടനകളുമായി ചേർന്നാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

    സി.എം.എസ്‌. സ്കൂളങ്കണത്തിൽ നടന്ന പരിപാടിയിൽ ഇരുനൂറോളം വനിതകൾ പങ്കെടുത്തു. ചിഞ്ച്‌വാഡ് മലയാളി സമാജം, നിഗഡി മലയാളിസമാജം, മലയാളി കൾച്ചറൽ സൊസൈറ്റി ചിക്കലി, കേരള കൾച്ചറൽ അസോസിയേഷൻ പിംപ്രി, കൈരളി വനിതാവേദി പിംപ്രി, മോഷി മലയാളി അസോസിയേഷൻ, കേരളീയസമാജം സാംഗ്‌വി, പിംപ്ലെ സൗദാഗർ മലയാളി സമാജം, ഇന്ദ്രായണി നഗർ മലയാളിസമാജം, സംഗമം മലയാളിസമാജം, കൾച്ചറൽ അസോസിയേഷൻ സാംഗ്‌വി എന്നീ സംഘടനകളിൽ നിന്നുള്ളവരാണ് ചുവടുകൾ വച്ചത്.

    മെഗാ തിരുവാതിരയിൽ പങ്കാളികളായ 11 സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയോടെയാണ് മെഗാ തിരുവാതിരക്ക് തുടക്കമിട്ടത്. അകമ്പടിയായി പിംപ്രി ശബരി വനിതാ വാദ്യകലാ ഗ്രൂപ്പിന്റെ ശിങ്കാരിമേളവും ഉണ്ടായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ ചിഞ്ച്‌വാഡ് മലയാളിസമാജം പ്രസിഡന്റ് ടി.പി. വിജയൻ അധ്യക്ഷനായി.

    സംഘടനകൾ തമ്മിൽ ഒരു കൂട്ടായ്മ വളർത്തിയെടുക്കാനും പരസ്പര സഹകരണം ഊട്ടിയുറപ്പിക്കാനും ഇത്തരം വേദികൾ നിമിത്തമാകുന്നുവെന്ന് ടി പി വിജയൻ പറഞ്ഞു. വരും വർഷങ്ങളിൽ കുറെ കൂടി വിപുലമായ ഒരുക്കങ്ങളാണ് സംഘടന ലക്ഷ്യമിടുന്നതെന്നും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് കൂടിയായ ടി പി വിജയൻ വ്യക്തമാക്കി.

    താര വർമ്മ മുഖ്യാതിഥിയായിരുന്നു. വനിതകളുടെ ഒരു ഉത്സവമായാണ് ഈ കലയെ കാണാനാകുന്നതെന്ന് കഥകളി കലാകാരിയായ താര പറഞ്ഞു. തിരുവാതിരയും ആചാരവുമെല്ലാം കണ്ടു വളർന്നവരാണ് താനെന്നും എന്നാൽ ഇതൊന്നുമറിയാത്ത പ്രവാസികളായ പെൺകുട്ടികൾക്ക് ജന്മനാടിന്റെ സംസ്കാരവും പൈതൃകവും മറുനാട്ടിലും പ്രസരിപ്പിക്കുവാൻ അവസരമൊരുക്കിയ സംഘടന അഭിനന്ദനം അർഹിക്കുന്നുവെന്നും താര വർമ്മ കൂട്ടിച്ചേർത്തു.

    സാമൂഹ്യപ്രവർത്തകനായ ശ്രീകാന്ത് നായർ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ മുൻ അംഗം ബാബു നായർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

    സി.എം.എസ്. കലാമന്ദിർ ചെയർമാൻ പി.വി. ഭാസ്കരൻ, നിഗഡി മലയാളിസമാജം പ്രസിഡന്റ് എൻ.പി. രവി, മലയാളി കൾച്ചറൽ സൊസൈറ്റി ചിക്കലി പ്രസിഡന്റ് ടി.വി. മഹേഷ്‌കുമാർ, പിംപ്രി കേരള കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. രവി, മോഷി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബെന്നി തോമസ്, ഇന്ദ്രായണി നഗർ മലയാളി അസോസിയേഷൻ പ്രസിഡന്റ് എസ്.ബി. പിള്ള, കൾച്ചറൽ അസോസിയേഷൻ സാംഗ്‌വി പ്രസിഡന്റ് എം.ടി. രവീന്ദ്രൻ, മാധ്യമ പ്രവർ‍ത്തകൻ പ്രേംലാൽ, ടെലിവിഷൻ അവതാരകൻ ജെ പി തകഴി, ചിഞ്ച്‌വാഡ് മലയാളിസമാജം ഖജാൻജി പി. അജയ്‌കുമാർ, വനിതാവിഭാഗം ഓർഗനൈസിങ് സെക്രട്ടറി ജെസി കുരിയൻ, ഫൈനാൻസ് സെക്രട്ടറി വത്സല ഭാസ്കരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

    വനിതാ വിഭാഗം കൺവീനർ പ്രവീജ വിനീതാണ് ഏകോപനം നിർവഹിച്ചത്. കേരളത്തിലെ വനിതകളുടെ തനത് സംഘനൃത്ത രൂപത്തെ പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതോടൊപ്പം നാടിന്റെ സംസ്കാരവും പകർന്നാടുകയാണ് ലക്ഷ്യമെന്ന് പ്രവീജ പറഞ്ഞു.

    ഇതരഭാഷക്കാരായ വനിതകളും മെഗാ തിരുവാതിരയുടെ ഭാഗമായിരുന്നു.ഈ കലയോടുള്ള പ്രത്യേക ഇഷ്ടം തോന്നിയാണ് സമയം കണ്ടെത്തി ചുവടുകൾ സ്വായത്തമാക്കി പങ്കെടുത്തതെന്ന് അധ്യാപികയായ സോഫിയ പറയുന്നു. കേരളീയ വേഷമണിഞ്ഞെത്തിയ മറാഠി വനിതകളും വലിയ ആവേശത്തോടെയാണ് തിരുവാതിരകളി ചുവടുകളും ചലനങ്ങളുമായി നിറഞ്ഞാടിയത്. For more photos of the mega event click here

    ജനറൽ സെക്രട്ടറി സുധീർ സി. നായർ നന്ദിയും പറഞ്ഞു. മെഗാ തിരുവാതിരയിൽ പങ്കെടുത്ത സംഘടനകളുടെ പ്രതിനിധികളെ ഉപഹാരം നൽകി ആദരിച്ചു. മെഗാ തിരുവാതിരയ്ക്കു പുറമേ സി.എം.എസ്. വനിതാവിഭാഗം കിണ്ണംകളിയും തിരുവാതിരക്കളിയും അവതരിപ്പിച്ചു. തിരുവാതിരയുടെ വിശിഷ്ടവിഭവങ്ങളായ കൂവ കുറുക്ക്, പുഴുക്ക്, പപ്പടം, ചുക്കുകാപ്പി എന്നിവയുമൊരുക്കി.

    Latest articles

    പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)

    ഡോംബിവ്‌ലി ഹോളി ഹോളിഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജാണ് വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി പൂർവ്വ...

    കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്

    കേംബ്രിഡ്ജ് : ഗുരുദേവ ദർശനം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷണത്തിൻ്റെ ഭാഗമാകുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ദക്ഷിണ ഏഷ്യൻ റിസർച്ച് ആൻഡ്...

    രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്

    ഡോംബിവ്‌ലി കേരളീയ സമാജം മുൻ ജി സി അംഗം, മുൻ വിദ്യാഭ്യാസ കാര്യദർശി എന്നീ നിലകളിൽ സാമൂഹിക രംഗത്ത്...

    ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു

    മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ - ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി...
    spot_img

    More like this

    പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)

    ഡോംബിവ്‌ലി ഹോളി ഹോളിഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജാണ് വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി പൂർവ്വ...

    കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്

    കേംബ്രിഡ്ജ് : ഗുരുദേവ ദർശനം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷണത്തിൻ്റെ ഭാഗമാകുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ദക്ഷിണ ഏഷ്യൻ റിസർച്ച് ആൻഡ്...

    രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്

    ഡോംബിവ്‌ലി കേരളീയ സമാജം മുൻ ജി സി അംഗം, മുൻ വിദ്യാഭ്യാസ കാര്യദർശി എന്നീ നിലകളിൽ സാമൂഹിക രംഗത്ത്...