വസായിയിൽ നടക്കുന്ന അഞ്ചാമത് ഹിന്ദുമഹാസമ്മേളനം ജനുവരി 11,12 തീയ്യതികളിൽ നടക്കും. കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക് തെളിയിച്ചായിരിക്കും ഹിന്ദുമഹാസമ്മേളനത്തിന് തുടക്കം.
പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടി നേതാവുമായ എ ആർ ശ്രീകുമാർ സമർപ്പിച്ച നിലവിളക്ക് പൂജിച്ച ശേഷം ക്ഷേത്ര സന്നിധിയിൽ വെച്ച് ഹിന്ദു മഹാസമ്മേളനത്തിൻ്റെ സംഘാടകനായ ഉത്തംകുമാറിന് കൈമാറി. ചടങ്ങിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതാക്കൾ കൊടുങ്ങല്ലൂർ നഗരസഭയിലെ ഭാരതീയ ജനതാപാർട്ടിയുടെ കൗൺസിലർമാർ എന്നിവർ സന്നിഹിതരായിരുന്നു.