കേരളത്തിൽ നിരവധി ദുരന്തങ്ങളെ അതിജീവിക്കാൻ സർക്കാരിനൊപ്പം നിന്ന മുംബൈ മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹമാണ് നാടിന്റെ ശക്തിയെന്ന് മന്ത്രി കെ രാജൻ. ചൂരൽമല ദുരന്തബാധിതരെ സഹായിക്കാൻ സർക്കാരിന് പിന്തുണയുമായി മുന്നോട്ട് വന്ന മലയാളി സംഘടനകളെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു കേരള റവന്യൂ, ഭവന നിർമ്മാണ മന്ത്രി
മുംബൈയിൽ ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി കെ രാജൻ സംഘടനയുടെ പ്രവർത്തന മികവിനെ പ്രകീർത്തിച്ചു.
കേരളത്തിൽ നിരവധി ദുരന്തങ്ങളെ അതിജീവിക്കാൻ മുംബൈ മലയാളികൾ നൽകിയ പിന്തുണ ശ്ലാഘനീയമാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
മുംബൈ മലയാളികൾ അടങ്ങുന്ന പ്രവാസി സമൂഹമാണ് നാടിന്റെ ശക്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു
ചൂരൽമല ദുരന്തബാധിതരെ ചേർത്ത് പിടിച്ച സംഘടനയെ മന്ത്രി അഭിനന്ദിച്ചു
പ്രസിഡന്റ് തോമസ് ഓലിക്കൽ, സെക്രട്ടറി എ എൻ ഷാജി , ചെയർമാൻ പോൾ പെരിങ്ങാട്ട്, ട്രഷറർ മാത്യു മാമൻ എന്നിവർ വേദി പങ്കിട്ടു.
പ്രളയക്കെടുതിയിൽ കേരളം വലഞ്ഞപ്പോഴും ഉരുൾപൊട്ടൽ ദുരന്തത്തിലും ജന്മനാടിന് കൈത്താങ്ങായ സംഘടനയാണ് പവായ് ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷൻ.
സാമൂഹിക പ്രതിബദ്ധത കാത്ത് സൂക്ഷിക്കുന്ന പ്രവർത്തന മികവിലും മുംബൈയിലെ മുൻ നിര മലയാളി സംഘടനയാണ്. കേരളത്തിൽ നിന്ന് മുംബൈയിലെത്തി ജീവിത വിജയം നേടിയ വ്യവസായികളാണ് സംഘടനയുടെ കരുത്ത്.
സമ്പാദ്യത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇവരെല്ലാം നീക്കി വയ്ക്കുന്നു.
ചടങ്ങിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആർ കൃഷ്ണനെ (92) മന്ത്രി കെ രാജൻ പുരസ്‌കാരം നൽകി ആദരിച്ചു പ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ലയൺ കുമാരൻ നായർ, രാജയ്യൻ എന്നിവരെയും മന്ത്രി ആദരിച്ചു.
തുടർന്ന് മുംബൈയിലെ പ്രമുഖ ഡോക്ടർമാരായ ഡോ ശശികാന്ത് കാമത്തും സഹപ്രവർത്തകരും ചേർന്നവതരിപ്പിച്ച സംഗീത പരിപാടി നൂതനുഭവമായി. For more photos click here
വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും വലിയ വികസനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. മാറിയ കേരളത്തെ കുറിച്ചും മലയാളി മനസ്സുകളെ കുറിച്ചും മന്ത്രി വരച്ചിട്ട ചിത്രം മുംബൈ മലയാളികൾക്ക് ആവേശവും അഭിമാനവും പകരുന്നതായിരുന്നു. Watch Video