മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ ഏഴാം മലയാളോത്സവത്തിന് കൊടിയിറങ്ങി. ഡിസംബര്‍ 9 രാവിലെ 9.30 ന് ബോറിവല്ലി വെസ്റ്റിലെ വി.കെ. കൃഷ്ണമേനോന്‍ സ്ക്കൂളില്‍ വച്ചാണ് കലാപരിപാടികൾ അരങ്ങേറിയത്. പശ്ചിമ മേഖല സെക്രട്ടറി റീന സന്തോഷ് സ്വാഗതമാശംസിച്ചു തുടക്കമിട്ട ചടങ്ങില്‍ ബോറിവല്ലി മലയാളി സമാജം പ്രസിഡണ്ട് ശ്രീരാജ് നായര്‍ കലോത്സവത്തിന് തിരി തെളിയിച്ചു. പുതിയ തലമുറക്ക് ഭാഷയും സംസ്കാരവും പകര്‍ന്നു കൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ശ്രീരാജ് നായര്‍ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. രക്ഷാകര്‍ത്താക്കള്‍ കുഞ്ഞുങ്ങളെ ഭാഷ പഠിപ്പിക്കാന്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ മലയാളവും കേരളീയ സംസ്ക്കാരവുമായിരിക്കും ഭാവി തലമുറകള്‍ക്ക് അന്യമായിപ്പോകുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജന്മനാടിന്റെ സംസ്ക്കാരം നിലനിര്‍ത്തുന്നതില്‍ കലോത്സവങ്ങള്‍ക്കുള്ള പങ്ക് മഹത്തരമാണെന്നും ബോറിവല്ലി മലയാളി സമാജം ഇത്തരം സംരംഭങ്ങളോടൊപ്പം എന്നുമുണ്ടാകുമെന്നും സമാജം സെക്രട്ടറി ബാബുരാജ് തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
ഗോരേഗാവ് വിവേക് വിദ്യാലയ പ്രിന്‍സിപ്പാളും മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖല ചെയര്‍മാനുമായ ഡോ. സുരേഷ് നായര്‍ കേരളീയ കലകളെ പ്രോത്സാഹിപ്പിക്കാന്‍ മലയാള ഭാഷാ പ്രചാരണ സംഘം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, ഗിരിജാവല്ലഭന്‍ എന്നിവരും മത്സരാര്‍ഥികള്‍ക്ക് ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. തുടര്‍ന്ന് മലയാള ഭാഷാ പ്രചാരണ സംഘം മുഖപത്രമായ “കേരളം വളരുന്നു” എന്ന ത്രൈമാസികയുടെ പ്രകാശനം ശ്രീരാജ് നായര്‍ നിര്‍വ്വഹിച്ചു. രാജന്‍ നായര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.
Click on the FB icon below for glimpses of Malayalolsvam >>>>>
Like Amchi Mumbai Kairali TV page for regular update
ആറു വയസു പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 70 വയസിന് മുകളിലുള്ള 320 ഭാഷാ കലാസ്നേഹികള്‍ മലയാള ഭാഷയെയും സംസ്ക്കാരത്തെയും പൈതൃക കലകളെയും നെഞ്ചിലേറ്റി മത്സരവേദികളില്‍ മാറ്റുരച്ചു.
ശ്രീദേവി വേദി, കലാമണ്ഡലം ഗീതാനന്ദന്‍ വേദി, എം.എന്‍ പാലൂര്‍ വേദി, ഉമ്പായി വേദി, ബാലഭാസ്കര്‍ വേദി, പുനത്തില്‍ കുഞ്ഞബ്ദുള്ള വേദി എന്നീ ആറു വേദികളിലായി 22 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ആറു വയസു മുതല്‍ 70 വയസിന് മുകളിലുള്ള വിജയലക്ഷ്മി, എല്‍. എന്‍. വേണുഗോപാല്‍, പത്മനാഭന്‍ തുടങ്ങിയവര്‍ വരെയുള്ള 320 ഭാഷാ കലാസ്നേഹികള്‍ മലയാള ഭാഷയെയും സംസ്ക്കാരത്തെയും പൈതൃക കലകളെയും നെഞ്ചിലേറ്റി മത്സരവേദികളില്‍ മാറ്റുരച്ചു. രാത്രി പത്തു മണിക്കും നിറഞ്ഞ സദസിന് മുമ്പിലാണ് ശ്രീദേവി വേദിയിലെ നൃത്ത കലാരൂപങ്ങള്‍ അരങ്ങേറിയത്. ചിത്രരചന മത്സരങ്ങള്‍ നവംബര്‍ 25 ന് പൂർത്തിയായിരുന്നു.
സുന്ദരേശന്‍, മഞ്ജുള നന്ദഗോപാല്‍, ധനില നല്ലസൊപ്പാര, ജോണ്‍സണ്‍, ഗോവിന്ദനുണ്ണി, സന്തോഷ് കോലാരത്ത്, ടി.കെ.മുരളീധരന്‍, മനോജ് മുണ്ടയാട്ട്, മുരളി തകഴി, ശ്രദ്ധ ശ്രീദേവ്, നന്ദകുമാര്‍, അജിത്കുമാര്‍, അജീഷ് നായര്‍, രവി വാരിയത്ത് എന്നിവരായിരുന്നു വിവിധ വേദികളിലെ വിധികര്‍ത്താക്കള്‍. 178 പൊയിന്റോടെ നാലാം തവണയും വിവേക് വിദ്യാലയ ടീം ചാമ്പ്യന്‍ഷിപ് നേടി. സഹാര്‍ മലയാളി സമാജം രണ്ടാം സ്ഥാനത്തെത്തി.
2019 ജനുവരി 13 ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് നടക്കുന്ന കേന്ദ്ര തല ഫൈനല്‍ മത്സരങ്ങളില്‍ ചാമ്പ്യന്‍ഷിപ് സ്വന്തമാക്കാനുള്ള ആവേശത്തിന്‍റെ കൈത്തിരികള്‍ മനസ്സില്‍ കൊളുത്തിക്കൊണ്ട്, വിധി പ്രഖ്യാപനത്തിനു ശേഷം നിറഞ്ഞ മനസ്സോടെയായിരുന്നു കലാകാരന്മാരുടെയും കലാകാരികളുടെയും മടക്ക യാത്ര.
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv
മാതൃഭാഷയെ ആഘോഷമാക്കി പഠനോത്സവം; പരിഷ്കരിച്ച പരീക്ഷ രീതിയെ പ്രകീർത്തിച്ച് രക്ഷിതാക്കളും കുട്ടികളും
മലയാണ്മയുടെ ഹൃദയം തൊട്ട നാടക കളരിക്ക് ഡോംബിവ്‌ലിയിൽ സമാപനമായി