More
    HomeNewsറോഡപകടത്തിൽപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ പണരഹിത ചികിത്സ; വിശദാംശങ്ങൾ....

    റോഡപകടത്തിൽപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ പണരഹിത ചികിത്സ; വിശദാംശങ്ങൾ….

    Published on

    spot_img

    രാജ്യത്ത് റോഡപകടത്തിൽപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ പണരഹിത ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പോലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസി എന്നിവരുമായി ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് പരിപാടിയുടെ നിർവഹണച്ചുമതല. രാജ്യവ്യാപക പദ്ധതി മാർച്ച് മാസത്തോടെ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു

    ഏതു വിഭാഗത്തിലുള്ള റോഡിലെയും വാഹനാപകടങ്ങൾക്കും പദ്ധതി ബാധകമാകും. 24 മണിക്കൂറിനുള്ളിൽ പോലീസിനെ വിവരമറിയിച്ചാൽ അപകടത്തിൽപ്പെട്ടയാളുടെ ഏഴുദിവസത്തെ ചികിത്സച്ചെലവ് അല്ലെങ്കിൽ പരമാവധി 1.5 ലക്ഷം രൂപ പദ്ധതിയിലൂടെ നൽകും.

    അടിയന്തരചികിത്സ ആവശ്യമായവർക്കാണ്‌ പരമാവധി തുക നൽകുന്നത്‌. മരിക്കുന്നയാളുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവരെ സഹായധനം നൽകും. പണം കണ്ടെത്താൻ ഇൻഷുറൻസ്‌ കന്പനികളുടെ സഹായവും കേന്ദ്രം തേടിയിരിക്കയാണ്. തേഡ്‌ പാർട്ടി ഇൻഷുറൻസ്‌ തുകയുടെ ചെറിയ ശതമാനം പദ്ധതി ഫണ്ടിലേക്ക്‌ മാറ്റണമെന്നാണ്‌ കേന്ദ്രത്തിന്റെ ആവശ്യം.

    2024-ൽ രാജ്യത്ത് രണ്ടു ലക്ഷത്തോളം പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. ഇതിൽ 30,000 മരണങ്ങൾ ഹെൽമെറ്റ് ധരിക്കാത്തതിനാലാണ്‌. മാരകമായ അപകടങ്ങൾക്ക് ഇരയായവരിൽ 66 ശതമാനം പേരും 18-34 വയസ്സുള്ളവരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡ്രൈവിങ്‌ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച് ഏകദേശം 3000 മരണങ്ങൾ റിപ്പോർട്ടുചെയ്തതായും മന്ത്രി വ്യക്തമാക്കി.

    പോലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസി എന്നിവരുമായി ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് പരിപാടിയുടെ നിർവഹണച്ചുമതല.

    കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിനുകീഴിലുള്ള ഇ-ഡീറ്റൈൽഡ് ആക്സിഡെന്റ് റിപ്പോർട്ട് (ഇ.ഡി.ആർ.) ആപ്ലിക്കേഷന്റെയും ദേശീയ ആരോഗ്യ അതോറിറ്റി (എൻ.എച്ച്.എ) ട്രാൻസാക്‌ഷൻ മാനേജ്മെന്റ് സിസ്റ്റത്തിന്റെയും സംയോജിപ്പിച്ച ഐ.ടി. പ്ലാറ്റ്ഫോം വഴിയാണ് പദ്ധതി നടപ്പാക്കുക.

    Latest articles

    പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)

    ഡോംബിവ്‌ലി ഹോളി ഹോളിഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജാണ് വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി പൂർവ്വ...

    കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്

    കേംബ്രിഡ്ജ് : ഗുരുദേവ ദർശനം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷണത്തിൻ്റെ ഭാഗമാകുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ദക്ഷിണ ഏഷ്യൻ റിസർച്ച് ആൻഡ്...

    രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്

    ഡോംബിവ്‌ലി കേരളീയ സമാജം മുൻ ജി സി അംഗം, മുൻ വിദ്യാഭ്യാസ കാര്യദർശി എന്നീ നിലകളിൽ സാമൂഹിക രംഗത്ത്...

    ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു

    മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ - ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി...
    spot_img

    More like this