ഇന്ത്യയിലെ പ്രശസ്ത എഴുത്തുകാരനും കവിയും ചലച്ചിത്രകാരനുമായ പ്രിതീഷ് നന്ദി വിട പറഞ്ഞു. 73 വയസ്സായിരുന്നു. 1977-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത സുഹൃത്തുക്കളായ അനുപം ഖേറും സുഹേൽ സേത്തും പ്രിതീഷ് നന്ദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ മുൻ എഡിറ്റർ കൂടിയായിരുന്നു പ്രതീഷ്
ജങ്കാർ ബീറ്റ്‌സ്, കാൻ്റെ, ഹസാരോൺ ഖ്വൈഷെയ്ൻ ഐസി, പ്യാർ കെ സൈഡ് ഇഫക്‌ട്‌സ്, അഗ്ലി ഔർ പഗ്ലി, ചമേലി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.