നവി മുംബൈ: കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലം മുംബൈ നിവാസികളുടെ ഗ്രാന്‍ഡ് കുടുംബ സംഗമം 2025 ജനുവരി 12ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നവി മുംബൈയിലെ നെരൂൾ ജിംഖാനയില്‍ നടക്കും.
കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ സംഗമം ഉദ്ഘാടനം ചെയ്യും. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്, ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, എസ്.റഫീഖ് (നോര്‍ക്ക) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാന വിതരണവും വിവിധ തരം കലാപരിപാടികളും ഉണ്ടായിരിക്കും. ടി.എ ഖാലിദ് അധ്യക്ഷത വഹിക്കും.
എം.എ ഖാലിദ് അതിഥികളെയും സുലൈമാൻ മെര്‍ച്ചന്റ് സംഘടനയെയും പരിചയപ്പെടുത്തും. എം.എ മുഹമ്മദ് ഉളുവാര്‍ സ്വാഗതവും ഹനിഫ് കുബനൂര്‍ നന്ദിയും പറയും.
എ.പി ഖാദര്‍ അയ്യൂര്‍, ഫിറോസ് അബ്ദുല്‍ റഹ്‌മാന്‍, നൂറുൽ ഹസൻ മൗലവി, റൗഫ് നോവല്‍റ്റി എന്നിവര്‍ നേതൃത്വം നല്‍കും