ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള വാർഷിക സംഗമം ഈ വരുന്ന ഞായറാഴ്ച ജനുവരി 12ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വാഷി ശ്രീ ബാലാജി മന്ദിർ ഹാളിൽ വച്ച് നടക്കും.
സഭയയുടെ മുൻകാല പ്രവർത്തകർ നിലവിളക്ക് കൊളുത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. സഭാംഗങ്ങളായ അൻമ്പതിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന “കേളി നളനം” എന്ന ബാലെയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.യോഗക്ഷേമസഭ മെംബർമാർ ഒരുക്കുന്ന നാടൻ സദ്യയും ഉണ്ടായിരിക്കും